News

ജീവനക്കാര്‍ക്ക് 1.2 ലക്ഷം രൂപ ബോണസ് പ്രഖ്യാപിച്ച് ആല്‍ഫബെറ്റ്

ആഗോള ടെക് ഭീമനായ ഗൂഗിള്‍ (ആല്‍ഫബെറ്റ്) ജീവനക്കാര്‍ക്ക് 1.2 ലക്ഷം രൂപ ബോണസ് പ്രഖ്യാപിച്ചു. എല്ലാ ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും. 1,600 ഡോളറോ അവരവരുടെ രാജ്യത്തെ അതിന് തത്തുല്യമായ തുകയോ ആണ് നല്‍കുക. കോവിഡ് വ്യാപന സമയത്ത് ജീവനക്കാര്‍ക്ക് അനുവദിച്ച വര്‍ക്ക് ഫ്രം ഹോം അലവന്‍സിനും ക്ഷേമ ബോണസിനും പുറമെയാണിത്.

കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ആഭ്യന്തര സര്‍വെയില്‍ ജീവനക്കാരുടെ സുസ്ഥിതിയില്‍ ഇടിവുണ്ടായതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് ക്ഷേമ ബോണസ് അനുവദിച്ചത്. 500 ഡോളറിനോടൊപ്പം മറ്റ് ആനുകൂല്യങ്ങളും അടങ്ങുന്നതായിരുന്നു അത്. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനവും വാക്സിനേഷനോട് ചില ജീവനക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതുംമൂലം വര്‍ക്ക് ഫ്രം ഹോം തുടരാന്‍ കഴിഞ്ഞയാഴ്ചയാണ് കമ്പനി തീരുമാനിച്ചത്. ജനുവരി 10 മുതല്‍ ജീവനക്കാരെ ഓഫീസിലേയ്ക്ക് തിരികെ കൊണ്ടുവരാനായിരുന്നു ഗുഗിള്‍ പദ്ധതിയിട്ടിരുന്നത്.

Author

Related Articles