ബിഎസ്എന്‍എല്‍,എംടിഎന്‍എല്ലില്‍ വിആര്‍എസ് എടുത്തവര്‍ക്ക് കുടിശിക വൈകിയേക്കും
ദില്ലി: സ്വമേധയാ വിരമിക്കല്‍ പദ്ധതി തിരഞ്ഞെടുത്ത ബിഎസ്എന്‍എല്‍, എംടിഎന്‍എല്ലിലെയും ജീവനക്കാര്‍ക്ക് അവരുടെ കുടിശ്ശിക തുക ലഭിക്കുന്നതിന് അടുത്ത സാമ്പത്തിക വര്‍ഷംവരെ കാത്തിരിക്കേണ്ടിവരും. 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റിലേക്കായാണ് വിരമിക്കല്‍ പദ്ധതിക്കുള്ള തുക വിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥ വെച്ചിരിക്കുന്നത്്. ഇതിനായി നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതാണ് കുടിശ്ശിക ലഭിക്കുന്നതിനുള്ള കാലതാമസത്തിന് കാരണം. വിആര്‍എസ് സെറ്റില്‍മെന്റ്, 4 ജി സ്പെക്ട്രത്തിനായുള്ള മൂലധന നിക്ഷേപം, ജിഎസ്ടി അടയ്ക്കുന്നതിനുള്ള ഗ്രാന്റ് എന്നിവയെല്ലാം കണക്കിലെടുത്ത് 37,268.42 കോടി രൂപയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ടെലികോം കമ്പനികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മുംബൈയിലും ദില്ലിയിലും സേവനങ്ങള്‍ നല്കുന്ന എംടിഎന്‍എല്ലിനെ ബിഎസ്എന്‍എല്ലുമായി സംയോജിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു.
വിആര്‍എസ് നടപ്പാക്കുന്നതിന് നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 528 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. നഷ്ടം ആവര്‍ത്തിക്കുന്ന രണ്ടു പൊതുമേഖലാ ടെലികോം കമ്പനികളെയും ലയിപ്പിക്കുക, അവയുടെ ആസ്തിയിലൂടെ ധനസമ്പാദനം നടത്തുക, ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കുക എന്നിവ ഉള്‍പ്പെടെള്ള ആവശ്യങ്ങള്‍ക്ക് ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനുമായി 69,000 കോടി രൂപയുടെ പാക്കേജിനാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍