ടിഫിനി ആന്‍ഡ് കോ റിലയന്‍സുമായി കൈകോര്‍ക്കും; ആഢംബര ആഭരണ വ്യാപാര രംഗം വികസിപ്പിക്കാന്‍ റീട്ടെയ്ല്‍ സ്റ്റോറൂമകള്‍ ആരംഭിക്കും
മുംബൈ: രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നായ റിലയന്‍സ് ബ്രാന്‍ഡ് എല്‍ടിഡി (ആര്‍ബിഎല്‍)ഇപ്പോള്‍ പുതിയ ലക്ഷ്യങ്ങള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പാണ്. റിലയന്‍സിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ഇതുമായി ബന്ധപ്പെട്ട് കമ്പനി ബിസിനസ് രംഗത്ത് പുതിയ സഹകരണങ്ങള്‍ ഉറപ്പുവരുത്താനുള്ള നീക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്വറി ജ്വല്ലറി ഗ്രൂപ്പായ ടിഫനി ആന്‍ഡ് കോ എന്ന കമ്പനി റിലയന്‍സുമായി ചോര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. റിലയന്‍സുമായി ചേര്‍ന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി രാജ്യത്ത് റീട്ടെയ്ലര്‍ ബിസിനസിലേക്ക് ചുവടുവയ്ക്കും.
ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാകും ഇരുവിഭാഗം കമ്പനികളും തുടക്കം മുതല്‍ റീട്ടെയ്ല്‍ സ്റ്റോറൂമുകളുടെ പ്രവര്‍ത്തനം വികസിപ്പിക്കുക. റീട്ടെയ്ല്‍ സ്റ്റോറൂമകളുടെ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുവിഭാഗം കമ്പനികളും ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ നടപടികള്‍ കമ്പനികള്‍ ആരംഭിച്ചെന്നാണ് വിവരം. ഡല്‍ഹി നഗരം കേന്ദ്രീകരിച്ച് റീട്ടെ്ല് സ്റ്റോറീമിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ നടപ്പിലാക്കിയേക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ കമ്പനികള്‍ ആരംഭിച്ചെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
1837 ലാണ് ടിഫനി ആന്‍ഡ് കോ എന്ന കമ്പനി യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. ആഗോള തലത്തില്‍ ലക്ഷ്വറി ഇനത്തിലുള്ള രത്നങ്ങളും, സ്വര്‍ണ ആബരണങ്ങളുമാണ് ടിഫിന്‍ ആന്‍ഡ് കോ എന്ന കമ്പനി വിതരണം ചെയ്യുന്നത്. ആഗോള തലത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ കമ്പനിക്ക് വന്‍ സ്റ്റോറുകളാണ് ഉള്ളത്. 25 രാജ്യങ്ങൡലായി കമ്പനിക്ക് സ്വര്‍ണാഭരണ, രത്നങ്ങളുടെ ശൃംഖലകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 25 രാജ്യങ്ങളില്‍ ടിഫിമന് ആന്‍ഡ് കോ എന്ന കമ്പനിക്ക് ആഗോള തലത്തില്‍ 320 സ്റ്റോറൂമുകളുടെ പ്രവര്‍ത്തനം ഉണ്ടെന്നാണ് വിവരം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍