ടിക് ടോക് പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും മടങ്ങിയെത്തി
ന്യൂഡല്‍ഹി: നിരോധനത്തിന് ശേഷം ടിക് ടോക് ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ് സ്റ്റോറിലും മടങ്ങിയെത്തി. ടിക് ടോകിന് മേലിലുള്ള നിരോധനം കോടതി പിന്‍വലിച്ചിട്ടും ദിവസങ്ങളോളം ടിക് ടോക് പ്ലേ സ്റ്റോറില്‍ നിന്നും, ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് കമ്പനി തന്നെ നേരിട്ട് കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ടിക് ടോക് ഇപ്പോള്‍ രണ്ട് സ്റ്റോറിലും ലഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ നേരിട്ട്് വ്യക്തമാക്കിയിട്ടുള്ളത്.
ടിക് ടോക് ഇനി മുതല്‍ പ്ലേ സ്റ്റോറില്‍ നിന്നും, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ ചെയ്യാന്‍ സാധിക്കും. മദ്രാസ് ഹൈക്കോടതിയെ ഉത്തരവിനെതിരെ ടിക് ടോക് ഉടമ ബൈറ്റ് ഡാന്‍സസ് സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ടിക് ടോകിന് മേലുള്ള നിരോധനം പിന്‍വലിച്ചത്.
അശ്ലീല വീഡിയോ പ്രചരിക്കുന്ന കാര്യങ്ങളിലെല്ലാം ടിക് ടോക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുമെന്നും, സമൂഹത്തെ ബാധിക്കുന്ന പ്രവണതകളെ തടഞ്ഞ് നിര്‍ത്തുമെന്നും ബൈറ്റ് ഡാന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ വാദം കേട്ട സുപ്രീം കോടതി ജസ്റ്റിസുമാരായ എന്‍. കിരുബാകരന്‍, ജസ്റ്റിസ് എസ്.എസ്. സുന്ദര്‍ എന്നിവരാണ് ടിക് ടോകിന്റെ നിരോധനം പിന്‍വലിച്ചത്. ടിക് ടോകിന്റെ നിരോധനം പിന്‍വലിച്ചതിനെതിരെ ഇപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ടിക് ടോക് സമൂഹത്തില്‍ തെറ്റായ ചിന്തകള്‍ വീണ്ടും പ്രചരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍