News

വിദ്യാഭ്യാസ മേഖലയിലേക്കും ചുവടുറപ്പിക്കാന്‍ ബൈറ്റ് ഡാന്‍സ്; 13,000 ജീവനക്കാരെ അധികമായി നിയമിക്കുന്നു

ന്യൂഡല്‍ഹി: അധികമായി 13,000 ജീവനക്കാരെ അധികമായി നിയമിക്കാനൊരുങ്ങി ചൈനീസ് സോഷ്യല്‍ മീഡിയ ഭീമന്‍ ബൈറ്റ് ഡാന്‍സ്. കമ്പനിയുടെ വിദ്യാഭ്യാസ യൂണിറ്റിന് വേണ്ടിയാണ് ഈ നീക്കങ്ങള്‍. രാജ്യത്തിന്റെ കുതിച്ചുയരുന്ന ഓണ്‍ലൈന്‍ പഠന വിപണിയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത നാല് മാസത്തിനുള്ളില്‍ ചൈനയില്‍ ട്യൂട്ടര്‍മാരും കോഴ്സ് ഡിസൈനര്‍മാരും ഉള്‍പ്പെടെ പതിനായിരം വിദ്യാഭ്യാസ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷന്റെ ഉടമ ബൈറ്റ്ഡാന്‍സ് വ്യക്തമാക്കി. ഔദ്യോഗിക വെചാറ്റ് അക്കൗണ്ടില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 11 നഗരങ്ങളിലായി വിപുലീകരണ പദ്ധതിയുടെ ഭാഗമായി കമ്പനി ഈ വസന്തകാലത്ത് 3,000 ബിരുദധാരികളെയെങ്കിലും നിയമിക്കും. 10,000 ട്യൂട്ടര്‍മാരുള്‍പ്പെടെ എഡ്യൂക്കേഷണല്‍ പ്രൊഫഷണലുകളെയാണ് നിയോഗിക്കുക.
 
ഇംഗ്ലീഷില്‍ 'വലിയ ശക്തി' എന്നര്‍ഥമുള്ള ഡാലിയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് രൂപം നല്‍കിയത്. പ്രീ സ്‌കൂള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാഭ്യാസത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. സ്മാര്‍ട്ട് പഠന ഉപകരണങ്ങള്‍ വരെ എല്ലാം ബൈറ്റ് ഡാന്‍സ് വാഗ്ദാനം ചെയ്യുന്നു. ഒക്ടോബറോടെ പതിനായിരത്തിലധികം ജീവനക്കാരെ ബിസിനസ്സ് നിയമിച്ചിരുന്നു. മുമ്പ് കമ്പനിയുടെ മുന്‍നിര ന്യൂസ് ആപ്ലിക്കേഷനായ ടൊട്ടിയാവോയുടെ തലവനായിരുന്ന ബൈറ്റ്ഡാന്‍സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ചെന്‍ ലിന്നാണ് പുതിയ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്.

കൊവിഡ് വ്യാപനത്തോടെ ഓണ്‍ലൈന്‍- വിദൂര വിദ്യാഭ്യാസ രംഗത്തിന് സാധ്യത വര്‍ധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസവും വിദ്യാഭ്യാസ സാങ്കേതികവിദ്യയും അടുത്ത മാസങ്ങളില്‍ ചൈനയില്‍ വളര്‍ച്ച പ്രാപിക്കുകയും ചെയ്യും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2020 ല്‍ ഈ മേഖല 35.5 ശതമാനം വര്‍ധിച്ച് 257.3 ബില്യണ്‍ യുവാന്‍ (39.7 ബില്യണ്‍ ഡോളര്‍) ആയി ഉയര്‍ന്നു. മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ ഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് സുവോയ്ബാംഗ് അടുത്തിടെ 1.6 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. എതിരാളിയായ യുവാന്‍ഫുഡാവോയും പുതിയ നിക്ഷേപത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

Author

Related Articles