ഊബര്‍, ഒല ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ സമയപരിധി; ഒരു ദിവസം 12 മണിക്കൂറില്‍ കൂടുതല്‍ വാഹനം ഓടിക്കരുത്
റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകളായ ഊബര്‍, ഒല എന്നിവയിലെ ഡ്രൈവര്‍മാര്‍ക്ക് ഒരു ദിവസം 12 മണിക്കൂറില്‍ കൂടുതല്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുവാദമില്ല. അതിനാല്‍ കമ്പനികള്‍ അവരുടെ ആപ്ലിക്കേഷനുകളില്‍ ഈ ആവശ്യത്തിനായുള്ള സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതുണ്ട്. ഇത് ഓരോ ഡ്രൈവര്‍ക്കും കുറഞ്ഞത് 10 മണിക്കൂര്‍ വിശ്രമം ലഭിക്കുമെന്ന് ഉറപ്പാക്കും.
സുരക്ഷയെ ഏറ്റവും വലിയ മുന്‍ഗണനയായി കണക്കാക്കുന്നതിനാല്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അഞ്ച് ദിവസത്തെ പരിശീലനവും നിര്‍ബന്ധമാക്കും. കൂടാതെ ഡ്രൈവര്‍മാര്‍ക്ക് രണ്ട് ദിവസത്തെ വാര്‍ഷിക റിഫ്രഷര്‍ പരിശീലനവും നല്‍കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2% ല്‍ താഴെയുള്ള സ്കോര്‍ ഉള്ള ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധിത 'പരിഹാര പരിശീലന പരിപാടിയും' നടത്തേണ്ടതുണ്ട്.
ഐഡന്റിറ്റിയുടെ സാധുവായ തെളിവ്, ഡ്രൈവിംഗ് ലൈസന്‍സ്, രണ്ട് വര്‍ഷത്തെ മിനിമം ഡ്രൈവിംഗ് പരിചയം, പോലീസ് പരിശോധന എന്നിവ ഉള്‍പ്പെടുന്ന രേഖകള്‍ ഡ്രൈവര്‍മാരുടെ ഭാഗത്തുനിന്ന് കമ്പനികള്‍ നേടിയിരിക്കണം. ഡ്രൈവര്‍മാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ, വഞ്ചന, ലൈംഗിക കുറ്റകൃത്യങ്ങള്‍, കുറ്റകൃത്യങ്ങള്‍ക്ക് മോട്ടോര്‍ വാഹനം ഉപയോഗിക്കല്‍, സ്വത്ത് നാശനഷ്ടം, മോഷണം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരായിരിക്കരുത്.
വാഹനങ്ങളില്‍ പാനിക് ബട്ടണുകള്‍ നല്കി വാഹന ട്രാക്കിംഗ്, മോണിറ്ററിംഗ് സിസ്റ്റങ്ങള്‍ സ്ഥാപിക്കുന്നത് ഉറപ്പാക്കണമെന്നും ഇത് തത്സമയ നിരീക്ഷണത്തിനായി അവരുടെ കണ്ട്രോള് റൂമിലേക്ക് ബന്ധിപ്പിക്കേണ്ടതുണ്ടെന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ക്യാബുകളിലെ ചൈല്‍ഡ് ലോക്ക് മെക്കാനിസങ്ങള്‍ മാറ്റണമെന്നും സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം അസാധവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്, കമ്പനി കുറഞ്ഞത് 5 ലക്ഷം രൂപ ആരോഗ്യ ഇന്‍ഷുറന്‍സും കുറഞ്ഞത് 20 ലക്ഷം രൂപ ടേം ഇന്‍ഷുറന്‍സും ഉറപ്പാക്കേണ്ടതുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍