News

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍; സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കും

ചെന്നൈ: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ പുതിയ നീക്കം. ഇലക്ടിക് വാഹനങ്ങള്‍ക്ക് നൂറ് ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍. കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാനും, അന്തരീക്ഷ മലിനീകരണം കുറക്കാനുമാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നത്.ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും 2022 ഡിസംബര്‍ 30 വരെ മോട്ടോര്‍ വാഹന നികുതി വേണ്ടെന്നുവെച്ചിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. 2030  വരെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ജിഎസ്ടിയും വേണ്ടെന്നുവച്ചുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 

വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇടത്തരം, ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന്  സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹനവും നല്‍കും. വൈദ്യുത വാഹനനിര്‍മാണത്തിനായി മുതല്‍മുടക്കുന്ന കമ്പനികള്‍ക്ക് 15 ശതമാനംവരെയും ബാറ്ററിയും മറ്റ് അനുബന്ധ ഉപകരണങ്ങളുണ്ടാക്കുന്ന കമ്പനികള്‍ക്ക് 20 ശതമാനംവരെയും സബ്‌സിഡിയും ന്ല്‍കാനും  സംസ്ഥാന തീരുമാനിച്ചിട്ടുണ്ട്. ഇല്ക്ട്രിക്ക് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൂടുതല്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്താന്‍ നീക്കം നടത്തുന്നുണ്ട്.

Author

Related Articles