തക്കാളി വില കുതിച്ചുയരുന്നു; 100 കടന്നേക്കും
കൊച്ചി: സവാളയ്ക്കു പിന്നാലെ രാജ്യത്ത് തക്കാളിക്കും വില കുതിച്ചുകയറുന്നു. ഏതാനും ദിവസം മുമ്പ് പത്തും പതിനഞ്ചും രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ എഴുപതു രൂപ വരെയാണ് വില. വരും ദിവസങ്ങളിലും വില കുതിക്കാനാണ് സാധ്യതയെന്നും നൂറു കടന്നാല്‍ അദ്ഭുതപ്പെടേണ്ടെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.
കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള വരവു കുറഞ്ഞതാണ് വില കുതിച്ചുകയറാന്‍ കാരണം. കര്‍ണാടകയില്‍ തന്നെ ബംഗളൂരു ഉള്‍പ്പെടെയുള്ള നഗര മേഖലകളില്‍ കിലോയ്ക്ക് അറുപതു രൂപയാണ് തക്കാളി വില. ഏതാനും ദിവസം മുമ്പ് ഇതു പത്തു രൂപയായിരുന്നു. കേരളത്തില്‍ വില പലയിടത്തും എഴുപത് എത്തിയിട്ടുണ്ട്.
മഴ കനത്തതാണ് തക്കാളി വരവു കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ കാര്‍ഷിക മേഖലകളായ ചിക്കബല്ലാപുര്‍, കോലാര്‍, ബംഗളൂരു റൂറല്‍ എന്നിവിടങ്ങളിലെല്ലാം ദിവസങ്ങളില്‍ മഴ ശക്തമായിരുന്നു. അന്‍പതു ശതമാനമെങ്കിലും വിളവു കുറയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ നിന്നും തക്കാളിയുടെ വരവില്‍ വന്‍ കുറവു നേരിടുന്നുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ നില തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ വില നൂറു കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സവാള വിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വര്‍ധനയുണ്ടായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍