News

പൗരത്വ റജിസ്‌ട്രേഷന്‍ നടപ്പിലാക്കാന്‍ കേന്ദ്രമന്ത്രി സഭ പണം നല്‍കിയേക്കും; മാന്ദ്യം കേന്ദ്രസര്‍ക്കാര്‍ വകവെക്കില്ല

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ പ്രക്ഷോഭം ആളിക്കത്തുകയാണ്.  പ്രതിഷേധം വ്യാപിക്കുന്നതിനിടെ ഇന്ന് ദില്ലിയില്‍  കേന്ദ്രമന്ത്രി മന്ത്രി സഭാ യോഗം തുടങ്ങി.  ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിന് പണം അനുവദിക്കുന്നതിനുള്ള സുപ്രധാന നിര്‍ദ്ദേശങ്ങള്‍ അടക്കം കേന്ദ്ര മന്ത്രിസഭാ യോഗം പരിഗണിച്ചേക്കുമെന്നാണ് വിവരം. അതേസമയം സര്‍ക്കാറിന് ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ പുതുക്കുന്നതിന് ഭീമമായ തുകയാണ് നീക്കിവേണ്ടിവരിക. സാമ്പത്തിക പ്രതിസന്ധി ശക്തമായതിനെ തുടര്‍ന്ന് ഭീമമായ തുക നീക്കിവെച്ചാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വശളാകുമെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം കേന്ദ്രസര്‍ക്കാറിന്റെ പുതിയ നയങ്ങളോട് ശക്തമായ വിയോജിപ്പാണ് വിവിധ സംഘടനകള്‍  പ്രകടിപ്പിച്ചിട്ടുള്ളത്.  

അതേസമയം പ്രതിഷേധം ശക്തമാകുന്നതിനിടയിലും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പദ്ധതിക്ക് പണം അനുവദിക്കുന്നത് അടക്കമുള്ള ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭാ യോഗം പരിഗണിക്കുന്നതിന് കാരണവും അത് തന്നെയാണ്. ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് വിട്ടു നില്‍ക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ജാഗ്രത കുറവ്

സര്‍ക്കാറിന് വിവിധ പദ്ധതികള്‍ക്കാവശ്യമായ ഫണ്ടില്ലാത്ത അവസ്ഥയാണിപ്പോള്‍. ഇതിനിടയിലാണ് പൗരത്വ റജിസ്റ്റര്‍ നടപ്പിലാക്കാന്‍  കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള മാര്‍ഗങ്ങളേക്കാള്‍ പൗരത്വ റജിസ്‌ട്രേഷന്‍ നടപ്പിലാക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. 

Author

Related Articles