News

ഐടി മേഖലയില്‍ സൗദി ചെലവഴിക്കുക 37 മില്യണ്‍ ഡോളര്‍; 2020 ലെ സൗദി അറേബ്യയുടെ ഐടി വിനിമയ സാധ്യതകള്‍ പുറത്ത്

ഐടിക്ക് വേണ്ടി സൗദി അറേബ്യ 2020 ല്‍ 37 മില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് വിവരം ലഭിച്ചു. 2019 ല്‍ നിന്നും 2.4 ശതമാനം വര്‍ധനവാണ് ഈയിനത്തില്‍ ഉണ്ടാകുന്നത്. 

ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്റെ വിവരങ്ങള്‍ പ്രകാരം രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ഐസിറ്റി വ്യവസായത്തിന് ആതിഥ്യം വഹിച്ചത് റിയാദാണ്. പരിപാടില്‍ മുഖ്യപ്രസംഗം നടത്തിക്കൊണ്ട് കമ്പനിയുടെ പ്രാദേശിക മാനേജറാണ് വിവരസാങ്കേതിക രംഗത്ത്് 2020 ല്‍ 3.9 ബില്യണ്‍ ഡോളറിന്റെ ചെലവ് വരുന്നതായി പ്രഖ്യാപിച്ചത്. അതേസമയം സോഫ്റ്റ്‌വെയര്‍ രംഗത്ത് 1.4 ബില്യണ്‍ ഡോളറിന്റെ ആവശ്യകതയുമാണുള്ളത്.

സര്‍ക്കാര്‍ സാമ്പത്തികം, ആശവിനിമയം എന്നീ മേഖലയില്‍ ഐടി രംഗത്തിന് വേണ്ടി 3.8 ബില്യണ്‍ ഡോളര്‍ അധികമായി ചെലവഴിക്കുമെന്നും അത് ആകെയുള്ള ഐടി വിനിമയത്തിന്റെ 53 ശതമാനമാനമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഡിജിറ്റല്‍ പരിവര്‍ത്തന യാഥാര്‍ത്ഥ്യങ്ങളുടെ ഒരു തരംഗവുമായി സൗദി ഐസിടി വിപണി പിടിമുറുക്കുന്നു എന്ന് നാഖ്ഷ്ബന്ധി പറഞ്ഞു. വലിയ പ്രൊജക്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സ്മാര്‍ട്ട് ഗവേര്‍ണന്‍സ് യാഥാര്‍ത്ഥ്യമാകുന്നതിന്റേയും തുടര്‍ച്ചയാണ് ഐസിടി രംഗത്തുള്ള ഈ വലിയ ചെലവ്. 

കൃത്രിമബുദ്ധി, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ക്ലൗഡ്, ബ്ലോക്ക്‌ചെയിന്‍ തുടങ്ങി മറ്റ് നിരവധി സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിന് ഈ സംരംഭങ്ങള്‍ പ്രചോദനം നല്‍കുന്നു.

സൈബര്‍ സുരക്ഷ, ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവ പോലുള്ള പ്രധാന സാങ്കേതിക മേഖലകളില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങളെക്കുറിച്ച് ഐഡിസി പരിപാടി അറിവ് നല്‍കി. തുടര്‍ന്ന് ഐഡിസി വിദഗ്ധര്‍ രാജ്യത്തിന്റെ സാങ്കേതിക വിപണികള്‍ക്കായി അവരുടെ പ്രവചനങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു.

News Desk
Author

Related Articles