News

ടൂറിസം മേഖല പ്രതിസന്ധിയില്‍; സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ടൂറിസം വ്യവസായത്തിന്റെ നിലനില്‍പ്പിനും പുനരുജ്ജീവനത്തിനും സര്‍ക്കാരിന്റെ പിന്തുണ തേടുന്നതിന്റെ ഭാഗമായി പ്രധാന ടൂറിസം സംഘടനകള്‍ നിതി ആയോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അമിതാഭ് കാന്തിനെ സന്ദര്‍ശിച്ചു.

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് (ഐഎടിഒ) പ്രസിഡന്റ് പ്രണബ് സര്‍ക്കാര്‍, അഡ്വഞ്ചര്‍ ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എടിഒഎഐ) പ്രസിഡന്റ് ക്യാപ്റ്റന്‍ സ്വദേശ് കുമാര്‍, പി.പി. അസോസിയേഷന്‍ ഓഫ് ഡൊമസ്റ്റിക് ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ഡി.ടി.ഒ.ഐ) പ്രസിഡന്റ് ഖന്ന തുടങ്ങിയവരാണ് നിതി ആയോ?ഗ് ചീഫ് എക്‌സിക്യൂട്ടിവിനെ സന്ദര്‍ശിച്ചത്. ടൂറിസം വ്യവസായത്തിന് ആശ്വാസം നല്‍കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളും സംഘടനകള്‍ മുന്നോട്ടുവച്ചു.

''വിദേശ ടൂറിസ്റ്റുകളെ കൊണ്ടുവന്ന് രാജ്യത്തിന് വിലയേറിയ വിദേശനാണ്യം നേടിക്കൊടുക്കുന്ന ഇന്‍ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കൊവിഡ് -19 പകര്‍ച്ചവ്യാധി മൂലം തകര്‍ച്ചയുടെ വക്കിലാണ്, കൂടാതെ സീറോ ബില്ലിംഗ് ഉള്ളതിനാല്‍ ഇവര്‍ക്ക് അതിജീവിക്കാന്‍ അടിയന്തിര സഹായം ആവശ്യമാണ്,'' ഐഎടിഒ പറഞ്ഞു.

കൊവിഡ് -19 നിയന്ത്രിച്ച് ടൂറിസം ബിസിനസ്സിലേക്ക് തിരിച്ചെത്തിയതിനുശേഷം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. എംഎസ്എംഇ സ്‌പെഷ്യല്‍ നോണ്‍-കൊളാറ്ററല്‍ പലിശ രഹിത ദീര്‍ഘകാല വായ്പകള്‍ (5 മുതല്‍ 10 വര്‍ഷം) ടൂറിസം ബിസിനസിന്റെ നിലനില്‍പ്പിനായി നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

Author

Related Articles