ഓഹരി വിപണി നഷ്ടത്തില്‍ തുടരുന്നു; ഇളവുകള്‍ പ്രഖ്യാപിച്ച് സെബി; എണ്ണ വിലയും തകര്‍ന്നു; കോവിഡ്-19 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നു
ഈ ആഴ്ച്ചത്തെ ആദ്യത്തെ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി നഷ്ടത്തിലേക്ക് തുടരുകയാണ്. രാജ്യത്ത് കൊറോണ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തേേതാടെയാണ് ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് തുടരുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 2,718.15 പോയിന്റ് താഴ്ന്ന് 27,197.81 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ി 803 പോയിന്റ് താഴന്ന് 7,941.65 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്. രൂപയുടെ മൂല്യമാവട്ടെ 76 രൂപയിലുമാണ്. നിഫ്റ്റി എട്ട് ശതമാനം വരെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഇന്ന് ആഗോള എണ്ണ വിപണിയിലും ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. എണ്ണ വില ബാരലിന് 22 ഡോളറിലേക്ക് ചുരുങ്ങി. കോവിഡ്-19 പടര്‍ന്നതോടെ ആഗോള ഓഹരി വിപണിയിും നിലപൊത്തി. യുഎസ് ഓഹരി സൂചികയായ ഡൗ ജോണ്‍സ് 913.21 പോയിന്റ് താഴ്ന്ന് ഏകദേശം 4.55 ശതമാനം ഇടിഞ്ഞ് 19,173.98 ലേക്കെത്തിയാണ് വ്യാപാരം വെള്ളിയാഴ്ച്ച അവസാനിപ്പിച്ചത്.
ഇളവുകള്‍ നല്കി സെബി
കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നാലാം പാദ ഫലങ്ങളും ഓഹരിപങ്കാളിത്തവിവരങ്ങളും സമര്‍പ്പിക്കാന്‍ കമ്പനികള്‍ക്ക് കൂടുതല്‍സമയം അനുവദിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ പല കമ്പനികളുടെയും പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.
ജീവനക്കാര്‍ പലരും വീടുകളില്‍നിന്നാണ് ജോലിചെയ്യുന്നത്. ഈസാഹചര്യത്തിലാണ് താത്കാലികമായി കമ്പനികള്‍ക്ക് ഇളവുകള്‍ നല്കാന് സെബി തീരുമാനിച്ചിരിക്കുന്നത്.
മാര്‍ച്ചില്‍ അവസാനിക്കുന്ന പാദവര്‍ഷഫലം സമര്‍പ്പിക്കാന്‍ 45 ദിവസവും വാര്ഷികഫലം പ്രഖ്യാപിക്കുന്നതിന് 30 ദിവസവുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇവ 2020 ജൂണില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. സാമ്പത്തികവര്‍ഷം കഴിഞ്ഞ് 60 ദിവസത്തിനകം വാര്ഷികഫലം പ്രഖ്യാപിക്കണമെന്നാണ് നിയമം. പുതിയ നിര്‍ദേശമനുസരിച്ച് ഇതിന് 90 ദിവസം ലഭിക്കും.
കമ്പനിയുടെ ഓഹരിപങ്കാളിത്തവിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം ഏപ്രില്‍ 21-ല്‍നിന്ന് മേയ് 15 വരെയാക്കി. ഓഹരികൈമാറ്റവിവരങ്ങള്‍, നിക്ഷേപകരുടെ പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ സമര്‍പ്പിക്കുന്നതിനും കൂടുതല്‍സമയം അനുവദിച്ചിട്ടുണ്ട്. അമേരിക്കയിലെ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മിഷനും സമാന ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
ബോര്‍ഡ് യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി
കമ്പനികള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താന്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അനുമതി നല്കി. ജൂണ്‍ 30 വരെയാണ് ഇതിന് അനുമതിയുള്ളത്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. യാത്രയ്ക്കും യോഗങ്ങള്‍ക്കും നിയന്ത്രണങ്ങളുള്ളതിനാലാണ് ഇളവെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍