ഐയുസി നടപ്പാക്കല്‍ ഒരു വര്‍ഷത്തേക്ക് നീട്ടി;കോളടിച്ചത് വോഡഫോണ്‍-ഐഡിയക്കും എയര്‍ടെല്ലിനും
ദില്ലി: ഇന്റര്‍ കണക്ടഡ് യൂസജ് ചാര്‍ജ് ഇല്ലാതാക്കാനുള്ള നിര്‍ദേശം നടപ്പാക്കുന്നത് നീട്ടിവെക്കുന്നു. മൊബൈല്‍ സര്‍വീസ് ദാതാവില്‍ നിന്ന് മറ്റൊരു സര്‍വീസ് ദാതാവിലേക്ക് പോകുന്ന വിളികള്‍ക്ക് ഈടാക്കുന്നതാണ് ഐയുസി. മിനിറ്റിന് ആറ് പൈസാ നിരക്കിലാണ് നിരക്ക്. ഇത് 2021 ജനുവരിയില്‍ നിര്‍ത്തലാക്കിയാല്‍ മതിയെന്നാണ് ട്രായ് അറിയിച്ചത്. ജനുവരി ഒന്നിന് നടപ്പാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ കാലാവധി ദീര്‍ഘിപ്പിച്ചതോടെ ഐഡിയയ്ക്കും എയര്‍ടെല്ലിനും ഗുണകരമാകും.കാരണം നല്ല ശതമാനം വരവാണ് ഐയുസിയില്‍ നിന്ന് രണ്ട് കമ്പനികള്‍ക്കും ലഭിക്കുന്നത്. ഐയുസി വേഗം അവസാനിപ്പിക്കണമെന്ന് റിലയന്‍സ് ജിയോ ആവശ്യപ്പെട്ടിരുന്നു. ജിയോക്ക് ഈ ഇനത്തില്‍ വരവില്ല. ചെലവ് മാത്രമാണ് ഉണ്ടാകുന്നത്. നിലവില്‍ സുപ്രീംകോടതിയുടെ വിധിയനുസരിച്ച് 53,038 കോടി രൂപയോളമാണ് സര്‍ക്കാറിന് പിഴത്തുകയായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വൊഡാഫോണ്‍ നല്‍കാനുള്ളത്. എയര്‍ടെല്ലും വന്‍തുക പിഴയിനത്തില്‍ ഒടുക്കാനുണ്ട്. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ നല്ലൊരു തുക കമ്പനികള്‍ക്ക് ലഭിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍