പോര്ടബിലിറ്റി നിയമങ്ങള്‍ നടപ്പിലാക്കുന്ന തീയതി സെപ്റ്റംബര്‍ 30 വരെ ട്രായ് നീട്ടി
ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുതിയ വാര്‍ത്തായാണ് പുറത്തുവന്നിരിക്കുന്നത്. പോര്‍ട്ടബിലിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് ടെലികോം കമ്പനികള്‍ക്കുള്ള സമയപരിധി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രാ.യ്) സെപ്റ്റംബര്‍ 30 വരെയാണ് ഇപ്പോള്‍ നീട്ടിയിട്ടുള്ളത്. ജൂണ്‍ 13 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്.
ടെലികോം കതമ്പനികളുടെ ആവശ്യ പ്രകാരമാണ് ഇപ്പോള്‍ ട്രായ് മൊബൈല്‍ നമ്പര്‍ പോര്ടബിലിറ്റിക്ക് കൂടുതല്‍ സമയം അനുവദിച്ചിട്ടുള്ളത്. പുതിയ നിമങ്ങള്‍ അനുസരിച്ച് ഐടി, നെറ്റ് വര്‍ക്ക് ക്രമീകരണങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ടെന്നും, ഇതിനായി കൂടുതല്‍ സമയം ആവശ്യമാണെന്നും ടെലികോം കമ്പനികള്‍ അറിയിച്ചു. പോര്ട്ടബിലിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്നാണ് ട്രായ പുതിയ നിയമത്തില്‍ പറയുന്നത്. ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടെുണ്ടെന്നും, ഇതിനായി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ ക്രമീകണം ആവശ്യമാണെന്നുമാണ് ടെലികോം കമ്പനികള്‍ പറയുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍