പുതുവര്‍ഷത്തില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് റെയില്‍വെ; മാന്ദ്യത്തില്‍ നിന്ന് കരകയറുക ലക്ഷ്യം; റെയില്‍വെയിലെ ഭക്ഷണത്തിനും ഇനി അധിക വില
ന്യൂഡല്‍ഹി: പുതുവര്‍ഷപ്പിറവിയില്‍ കേന്ദ്രസര്‍ക്കാര്‍ റെയില്‍വെ ടിക്കറ്റ് നിരക്കുകള്‍ കൂട്ടി. യാത്രാ നിരക്കുകളില്‍ 40 പൈസയാണ് കൂട്ടിയാത്. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നേക്കും. അടിസ്ഥാന നിരക്കിലടക്കം വര്‍ധനവ് വരുത്തിയാണ് റെയില്‍വെ വര്‍ധനവ് വരുത്തിയിട്ടുള്ളത്. എന്നാല്‍ സബ് അര്‍ബന്‍ ട്രെിയിനിലെ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് റെയില്‍വെ പറയുന്നത്.
എന്നാല്‍ ഓര്‍ഡിനറി, നോണ്‍ എസി ട്രെയിനുകളില്‍ ഒരു പൈസ വെച്ച് കൂടുമെന്നാണ് പറയുന്നത്. രാജ്യത്ത് മാന്ദ്യം പെരുകിയ സാഹചര്യത്തിലാണ് റെയില്‍വെ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് വരുത്താന്‍ ഇപ്പോള്‍ മുതിര്‍ന്നിട്ടുള്ളത്. അതേസമയം മെയില്‍-എക്സ്പ്രസ്-നോണ്‍ എസി ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസയും എസി ട്രെയിനുകളില്‍ കിലോമീറ്ററിന് നാല് പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം - നിസാമുദ്ദീന്‍ രാജധാനിക്ക് പുതിയ നിരക്ക് പ്രകാരം 114 രൂപ കൂടും. തിരുവന്തപുരം ദില്ലി രാജധാനി എക്സ്പ്രസില്‍ നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 60 രൂപ 70 പൈസയും എസി ടിക്കറ്റുകള്‍ക്ക് 121 രൂപയും കൂടുമെന്നാണ് റെയില്‍വെ വ്യക്തമാക്കുന്നത്.
എന്നാല്‍ റെയില്‍വെയില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ റെയില്‍വെയില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കി വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ നടപ്പുവര്‍ഷം ലക്ഷ്യമിടുന്നുണ്ട്.
റെയില്‍വെയിലെ ഭക്ഷണത്തിനും ഇനി അധിക വില
വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റെയില്‍വേ സ്റ്റേഷനുകളിലെ ഐആര്‍ടിസി റസ്റ്റോറന്റുകളിലെ ഭക്ഷണ വില നേരത്തെ വര്‍ധിപ്പിച്ചിരുന്നു. എക്സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ നിരക്കിലാകും റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളിലും ഇനി മുതല്‍ ഭക്ഷണം ലഭിക്കുക. അഞ്ച് രൂപ മുതലാണ് വര്‍ധനവ്. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണ നിരക്കും ഉയര്‍ത്തി.
സ്വകാര്യവത്ക്കരണത്തിന് കൂടുതല്‍ പിന്തുണ
രാജ്യത്ത് റെയില്‍വെയിലും കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി സ്വകാര്യ ട്രെിയിനുകള്ക്ക് സഞ്ചരിക്കാനുള്ള യോഗ്യമായ പാതകളും ഇന്ത്യന്‍ റെയില്‍വെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. റൂട്ടുകള്‍ തിരഞ്ഞെടുക്കുന്നത് വഴി റെയില്‍വെയുടെ വാണിജ്യ സാധ്യതകളും ഉപയോഗപ്പെടുത്തും. രാജ്യത്തെ 100 പാതകളില്‍ 150 സ്വകാര്യ ട്രെയിനുകളാകും വാണിജ്യ സാധ്യതകളും ഉപയോഗപ്പെടുത്തി സര്‍വീസുകള്‍ നടത്തുക. റെയല്വെയുടെ വാണിജ്യ സാധ്യതകള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യമാണ് രാജ്യത്തുടനീളം സ്വകാര്യ ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തുന്നതിലൂടെ റെയില്‍വെ ലക്ഷ്യമിടുന്നത്. ഇത് റെയില്‍വെയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തല്‍. ന്യൂഡല്‍ഹിയുമായി ബന്ധിപ്പിച്ച് 35 പാതകളാണ് ഇടംപിടിച്ചിട്ടുള്ളത്. മുംബൈയുമായി ബന്ധിപ്പിച്ച് 26 പാതകളും, ചെന്നൈ, ബംഗുളൂരു കേന്ദ്രീകരിച്ച് 11 പാതകളമാണ് റെയില്‍വെ ലക്ഷ്യമിടുന്നത്.
അതേസമയം ഡിസംബര്‍ 19 നാണ് ധനകാര്യമന്ത്രാലയത്തിന്റെ പൊതുസ്വകാര്യ പങ്കാളിത്ത കമ്മിറ്റി (finance ministry's Public Private Partnership Appraisal Committee (PPPAC) ക്ക് സ്വാകര്യവ്തക്കരണവുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കിയത്. 10 മുതല്‍ 15 ദിവസത്തിനുള്ള സ്വകാര്യവത്ക്കരണത്തിന്റെ പ്രാഥമിക നടപടികളുമായി റെയില്‍വെ മുന്നോട്ടുപോയേക്കുമെന്നാണ് വിവരം. എന്നാല്‍ റെയില്‍വെയില്‍ സ്വാകാര്യവത്ക്കരണം നടപ്പിലാക്കുന്നതിനെതിരെ രാജ്യത്ത് ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
സ്വകാര്യവത്ക്കരണത്തിലൂടെ കമ്പനികള്‍ക്ക് പൂര്‍ണമായ നിയന്ത്രണമാകും റെയില്‍വെ നല്‍കുക. യാത്രാക്കൂലി, ജോലിക്കാരുടെ വേതനം എന്നിവ നിശ്ചയിക്കാനുള്ള അധികാരം റെയില്‍വെ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയേക്കും. അതേസമയം നാഗ്പൂര്‍, ഗ്വാളിയാര്‍ അമൃതസ്യാര് എന്നീ റെയില്‍വെ സ്റ്റേഷനുകളുടെ വികസനത്തിനും, ആധുനികവത്ക്കരണത്തിനുമായി റെയില്‍വെ 1,300 കോടി രൂപയോളമാണ് അനുവദിച്ചിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍