പോസ്റ്റ്ഓഫീസുകളിലെ ആളില്ലാ നിക്ഷേപങ്ങള്‍ കേന്ദ്രക്ഷേമ നിധിയിലേക്ക് മാറ്റുന്നു; അനാഥമായി കിടക്കുന്നത് കോടിക്കണക്കിന് രൂപ
ദില്ലി: പോസ്റ്റ്ഓഫീസുകളില്‍ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങള്‍ കേന്ദ്രക്ഷേമനിധിയിലേക്ക് മാറ്റാന്‍ തീരുമാനം. സിറ്റിസണ്‍ വെല്‍ഫയര്‍ ഫണ്ടിലേക്ക് ആണ് തുകകള്‍ നീട്ടി നല്‍കുക. ഇതിന് പത്ത ്വര്ഷത്തിലധികമായി യാതൊരു നീക്കുപോക്കുകളും ഇല്ലാതെ കിടക്കുന്ന നിക്ഷേപങ്ങളാണ് മാറ്റുക. കേരളത്തില്‍ നിന്ന് നൂറ് രൂപ മുതല്‍ പതിനായിരം രൂപാവരെ 3.13 ലക്ഷം നാഷനല്‍ സേവിങ് സര്‍ട്ടിഫിക്കറ്റുകളാണ് ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സേവിങ്സ് ബാങ്ക് അക്കൗണ്ട്,പോസ്റ്റ്ഓഫീസ് സേവിങ്സ് സ്കീം,സേവിങ്സ് ബാങ്ക് അക്കൗണ്ട് ഡിസ്കൗണ്ട് ന്യൂഡ്,ടേം ഡെപ്പോസിറ്റ്,കിസാന്‍ വികാസ് പത്രിക, പിപിഎഫ്,പ്രതിമാസ നിക്ഷേപ പദ്ധതി തുടങ്ങിയ വിഭാഗത്തില്‍ അനക്കമില്ലാതെ കിടക്കുന്ന തുകകളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 62000 കിസാന്‍വികാസ് പത്രിക അക്കൗണ്ടുകളും 1.9 ലക്ഷം റിക്കറിങ് ഡപ്പോസിറ്റുകളും മാറ്റിവെയ്ക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്കായി ക്ഷേമപദ്ധതികള്‍ ഒരുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.2016ലാണ് പോസ്റ്റ്ഓഫീസുകള്‍,ബാങ്കുകള്‍,ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ അനക്കമില്ലാതെ കിടക്കുന്ന തുകകള്‍ സിറ്റിസണ്‍ വെല്‍ഫയര്‍ ഫണ്ടിലേക്ക് മാറ്റാനാണ് നിയമം വന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍