News

ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുറച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുറച്ചു. സ്ഥിര നിക്ഷേപത്തിനും ചെറിയ കാലത്തേക്കുള്ള നിക്ഷേപങ്ങള്‍ക്കും പലിശ നിരക്ക് കുറച്ചു. വാണിജ്യ ബാങ്കുകള്‍ ഉള്‍പ്പടെയുളള ധനകാര്യ സ്ഥാപനങ്ങള്‍ പലിശ നിരക്ക് കുറച്ചതോടെയാണ് നടപടിയെന്ന് ധനവകുപ്പ് വ്യക്തമാക്കി. രണ്ട് വര്‍ഷം വരെയുളള സ്ഥിര ട്രഷറി നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.40 ശതമാനമായി വെട്ടിക്കുറച്ചു. നേരത്തെ ഇത് 8.50 ആയിരുന്നു. രണ്ട് വര്‍ഷത്തിന് മുകളിലുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.50 ശതമാനമായിരിക്കും.

46 ദിവസം മുതല്‍ 90 ദിവസം വരെയുളള നിക്ഷേപങ്ങളുടെ വാര്‍ഷിക പലിശ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 5.40 ശതമാനമായി കുറച്ചു. 91 മുതല്‍ 180 ദിവസം വരെയുളള കലാവധിയിലേക്ക് നിക്ഷേപിക്കുന്നവയ്ക്ക് പലിശ നിരക്ക് 7.25 ശതമാനത്തില്‍ നിന്ന് 5.90 ശതമാനമായും 181 ദിവസം മുതല്‍ ഒരു വര്‍ഷം കാലാവധിയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 5.90 ശതമാനമായും വെട്ടിക്കുറച്ചു.

Author

Related Articles