ബോയിങ് വിമാന കമ്പനിയുടെ വിശ്വാസം നഷ്ടപ്പെട്ടു; അമേരിക്കയും സര്‍വീസ് നിര്‍ത്തലാക്കി
വാഷിങ്ടണ്‍: 300 പേരുെട ജീവന് പൊലിഞ്ഞു പോയ സാഹചര്യത്തില്‍ ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കാന്‍ ലോക രാജ്യങ്ങള്‍ തീരുമാനിച്ചു. അമേരിക്കയും, കാനഡയും ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചു. ഇതോടെ ബോയിങ് വിമാന കമ്പനി സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നുറപ്പായി. വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് യാതൊരു സുരക്ഷയും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ രാജ്യങ്ങള്‍ ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. അഞ്ച് മാസത്തിനിടെ ലോകത്തെ നടുക്കിയ രണ്ട് അപകടങ്ങളുണ്ടായ സാഹചര്യത്തിലാണ് ബോയിങ് മാക്സ് 737 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെക്കാന്‍ ലോകരാജ്യങ്ങള്‍ തീരുമാനിച്ചത്. ബോയിങ് 737 മാക്സ് വിമനങ്ങളുടെ സാങ്കേതി വിദ്യയിലും ടെക്നോളജിയിലും മാറ്റങ്ങള്‍ വരുത്താതെ സര്‍വീസ് തുടരരുതെന്നാണ് അമേരിക്ക പറഞ്ഞിരിക്കുന്നത്. ഇതോടെ ബോയിങ് വിമാന കമ്പനിയും താത്കാലിമായി സര്‍വീസ് അവസാനിപ്പിച്ചു.
വിമാനത്തിന്റെ സുരക്ഷ ബോധ്യപ്പെട്ടാല്‍ മാത്രമെ ഇനി സര്‍വീസ് നടത്താന്‍ അനുവാദം നല്‍കുകയുള്ളൂ. ലോക രാജ്യങ്ങള്‍ ബോയിങിനോട് പറഞ്ഞ പ്രധാനപ്പെട്ട കാര്യമാണിത്. എത്യോപ്യയില്‍ തകര്‍ന്നു വീണ വിമാനമാണ് ബോയിങ് മാക്സ് 8 വിമാനം. അഡിസ് അബാബിയില്‍ നിന്ന് കെനിയയിലെ നെയ്റോബിയയിലേക്ക് പറന്നുയര്‍ന്ന വിമാനം ടേക്ക് ഓഫ് ചെയ്യുനന്നതിനിടെയാണ് തകര്‍ന്ന് വീണത്. വിമാനം ഇപ്പോള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ബോയിങ് സര്‍വീസ് നിര്‍ത്തിവെക്കാനാണ് അമരിക്കയുടെയും കാനഡയുഡെയും തീരുമാനം. ഇതോടെ വിമാന നിര്‍മ്മാണ കമ്പനി കൂടുതല്‍ പ്രതിസന്ധിലേക്ക് കൂപ്പു കുത്തുന്നതിന് കാരണമായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍