അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കാനൊരുങ്ങി ഡൊനാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയില്‍ ഡൊനാള്‍ഡ് ട്രംപ് നിര്‍മ്മിക്കുന്ന മതിലിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ തടയാനെന്ന പേരില്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിനകത്തും അതിര്‍ത്തിയിലും ഉണ്ടാകാനിടയുള്ള സംഘര്‍ഷത്തെ തടയാനാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതേസമയം ട്രംപിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഡമോക്രാറ്റിക് നേതാക്കള്‍ പറഞ്ഞു. യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ട്രംപ് നടപ്പിലാക്കുന്ന ഈ അടിയന്തരാവസ്ഥ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തി.
മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയാനുള്ള ട്രംപിന്റെ പുതിയ നീക്കം അമേരിക്കയില്‍ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുെമെന്ന് ഉറപ്പാണ്. യുഎസ് കോണ്്ഗ്സിന്റെ അനുമതിയില്ലാതെ ട്രംപ് പുതിയ നീക്കങ്ങളാണ് അമേരിക്കയില്‍ നടത്തുന്നത്. അമേരിക്കയിലേക്ക് അനനധികൃത കുടിയേറ്റം തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയുമെന്ന് ഡൊനാള്‍ഡ് ട്രംപ് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നല്കിയ പ്രധാനപ്പെട്ട വാഗദാനമാണ്. എന്നാല്‍ കോണ്‍ഗ്രസ് അനുമതി നിഷേധിച്ചതോടെ ട്രംപ് പുതിയ നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. മതിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 5.7 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്ന ആവശ്യം യുഎസ് കോണ്‍ഗ്രസ് തള്ളിയതോടെയാണ് ട്രംപ് പുതിയ കുരുക്ക് നടത്തിയത്. ഇതിനെ തുടര്‍ന്ന് ട്രംപ് 35 ദിവസം വിവിധ വകുപ്പുകള്‍ക്ക് നല്കി വരുന്ന തുക റദ്ദ് ചെയ്തിരുന്നു. പിന്നീട് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ട്രംപ് ഇതില്‍ നിന്ന് പിന്മാറിയത്.
അടിയന്തരാവസ്ഥ നിലവില്‍ അമേരിക്കയില്‍ ആവശ്യമില്ലാത്ത കാര്യമാണ്. രാജ്യം കടുത്ത വെല്ലുവിളി നേരിടേണ്ടി വരുന്ന ഘട്ടത്തില്‍ മാത്രം നടപ്പിലാക്കേണ്ട അടിയന്തരാവസ്ഥയാണ് ട്രംപ് ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ളത്. തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണെന്ന് അഭിപ്രായവുമായാണ് ഡമോക്രാറ്റിക് നേതാക്കള്‍ രംഗത്തെത്തിയിട്ടഉള്ളത്. രാജ്യം ഒരു വെല്ലുവിളിയും നേരിടാത്ത ഘട്ടത്തിലാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് ഡമോക്രാറ്റിക് നേതാക്കള്‍ പറയുന്നത്.
അതേ സമയം ട്രംപിന് അടിയന്തരാവസ്തയിലൂടെ മതിലിന്റെ നിര്‍മ്മാണത്തിന് വേണ്ടിയുള്ള ഫണ്ട് ഉപയോഗിക്കാം. അടിയന്തരാവസ്ഥയിലൂടെ അമേരിക്കയിലെ ഉത്പന്നങ്ങള്‍ പിടിച്ചെടുക്കാനും സൈന്യത്തെ ഉപയോഗിക്കാനും പട്ടാള നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തുന്നതിനും അമേരിക്കന്‍ പ്രസിഡന്റിന് അധികാരമുണ്ട്. ട്രംപ് ഈ അധികാരത്തെയെല്ലാം മതിലിന്റെ നിര്‍മ്മാണത്തിന് വേണ്ടി ഉപയോഗപ്പെടുകയാണ് ലക്ഷ്യം
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍