News

വ്യാപാര യുദ്ധത്തില്‍ ട്രംപിന് ഖേദം; ചൈന യുഎസില്‍ ട്രില്യണ്‍ ഡോളര്‍ സ്വത്തുക്കള്‍ മോഷ്ടിച്ചുവെന്നും ട്രംപ്

പാരീസ്: യുഎസ്-ചൈനാ വ്യാപാര യുദ്ധത്തില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം കാരണം ആഗോള സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധി അഭിമുഖീരിക്കേണ്ടി വരുമെന്ന ലോക രാജ്യങ്ങളുടെ മുന്നറിയിപ്പാണ് ട്രംപിന് ഖേദം പ്രകടിപ്പിക്കേണ്ടി വന്നത്. ജി7 ഉച്ചകോടിയിലെ ആദ്യദിനത്തിലെ പ്രസംഗത്തിലാണ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള നിലപാട് അറിയിച്ചത്. അേേതസമയം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം എന്ന് പരിഹാരം ഉണ്ടാകുമെന്ന കാര്യത്തില്‍ ട്രംപ് സൂചനയൊന്നും നല്‍കിയില്ല. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ലെന്ന സൂചനയാണ് പ്രസിന്റ് ഡൊനാള്‍ഡ് ട്രംപ് നല്‍കിയിട്ടുള്ളത്. എല്ലാ കാര്യത്തിലും ഞാന്‍ വീണ്ടും ചിന്തിക്കാറുണ്ടെന്ന്, അത് യുഎസ-ചൈനാ വ്യാപാര പ്രശ്‌നം പരിഹരിക്കുന്നതിലുമുണ്ടെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയും  ചെയ്തു. 

എന്നാല്‍ കഴിഞ്ഞ ദിവസം ചൈനയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളെ ട്രംപ്  തിരികെ വിളിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ ഇരുരാഷ്ട്രങ്ങളും വ്യാപാര തര്‍ക്കം കൂടുതല്‍ കുഴപ്പങ്ങളിലേക്കെത്തുമെന്നാണ് വിദഗ്ധര്‍ വിലിയിരുത്തിയിട്ടുള്ളത്. അമേരിക്കയില്‍ ചൈനീസ് കമ്പനികള്‍ 300-500 ബില്യണ്‍ വരെയുള്ള സ്വത്തുക്കള്‍ മോഷ്ടിക്കുന്നുണ്ടെന്നാണ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ആരോപിക്കുന്നത്. ഇത് മൂലം യുഎസിന് ട്രില്യണ്‍ ഡോളറിലധികമുള്ള ഭീമമായ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. ചൈനയുടെ ഈ കടന്നുകയറ്റം അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ സമാധാനത്തിലുള്ള നിരന്തര ശ്രമത്തിലാണ് ജി7 രാജ്യങ്ങള്‍. എല്ലാ പ്രശ്‌നങ്ങളും വേഗത്തില്‍ പരിഹരിക്കപ്പെടണമെന്ന് ജി7 രാജ്യങ്ങള്‍ നിലപാടിലൂടെ വ്യക്തമാക്കി. 

അതേസമയം വ്യാപരയുദ്ധം കൂടുതല്‍ ശക്തിപ്പെട്ടാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വലിയ പ്രത്യാഘാതം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിന് വലിയ പ്രതിസന്ധി ഉണ്ടായേക്കും. ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചൈനയില്‍ നിന്നുള്ള അമേരിക്കന്‍ കമ്പനികളുടെ പിന്‍മാറ്റത്തില്‍ ഇന്ത്യ കൂടുതല്‍ പ്രതീക്ഷയും വെച്ചുപുലര്‍ത്തുന്നുണ്ട്. ഇന്ത്യയും-യുഎസും തമ്മിലുള്ള വ്യാപാര 142 ബില്യണ്‍ ഡോളറിന്റേതാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്ക് നികുതി രഹിത വ്യാപാര ബന്ധത്തിന് കൂടുതല്‍ പരിഗണനയും നല്‍കുന്നുണ്ട്. ചൈനയുടെ വളര്‍ച്ചയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് അമേരിക്ക ഇന്ത്യയുടെ വ്യാപാരത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കിയുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.

Author

Related Articles