ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് അമേരിക്ക വീണ്ടും അധിക തീരുവ ഏര്‍പ്പെടുത്തും
ബെയ്ജിങ്: ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകളില്‍ വീണ്ടും പരാജയം നേരിട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം വീണ്ടും കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ചൈനയില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് യൊതൊരു സുരക്ഷയും നല്‍കുന്നില്ലെന്നും ചൈനീസ് ഭരണകൂടം അമേരിക്കന്‍ കമ്പനികളെ പരിഗണിക്കുന്നില്ലെന്ന ഗുരുതരമായ ആരോപണണമാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. ഇപ്പോള്‍ ചൈനീസ് ഉത്പ്പന്നങ്ങള്‍ കൂടുതല്‍ തീരുവ ചുമത്തുമെന്നാണ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഈ ആഴ്ച വീണ്ടും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ച വാഷിങ്ടണില്‍ നടക്കാനിരിക്കയാണ് ട്രംപ് തീരുവ ഈടാക്കുമെന്ന് പറഞ്ഞിരിക്കുന്നത്.
വിവിധ ചൈനീസ് ഉത്പന്നങ്ങളുടെ 200 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഇറക്കുമതിക്ക് അധിക തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ നിലപാടാണ് വീണ്ടും ചര്‍ച്ചയാകുന്നത്. 325 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഇറക്കുമതിക്ക് കൂടുതല്‍ തീരുവ അമേരിക്ക ഏര്‍പ്പെടുത്തും.അമേരിക്ക ഇപ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവയില്‍ നിന്ന് 25 ശതമാനം വരെ തീരുവ ഈടാക്കാനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്.അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ചൈനയില്‍ നിന്നുള്ള വ്യാപാര കമ്മി കുറക്കാനുള്ള ലക്ഷ്യമാണ് ഇപ്പോള്‍ നടത്തുന്നതെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. 2018ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി 378.73 ബില്യണ്‍ ഡോളറായിരുന്നു ഉണ്ടായിരുന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യപാര സൗഹൃദം കൂടുതല്‍ വശളാകുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വിവരം. ചൈനയുടെ തലസ്ഥാന നഗരിയായ ബെയ്ജിങിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ച കഴിഞ്ഞ ദിവസം നടന്നത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികളുടെ ഓഹരി വിപണി കുത്തനെ ഇടിയുകയും ചെയ്തു. രണ്ട് ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തുന്നത് അന്താരാഷ്ട്ര വിപണിയെ ഇപ്പോള്‍ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കകുകയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍