വലിയ ടിവികള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മുന്‍നിര ടിവി നിര്‍മ്മാതാക്കളായ സാംസങ്, എല്‍ജി, സോണി തുടങ്ങിയവര്‍ക്ക് ടിവി ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ചു. വലിയ ടിവികള്‍ ഇറക്കുമതി ചെയ്യാനാണ് അനുവാദം. ഇതിനായുള്ള ലൈസന്‍സ് അനുവദിച്ചു. ദീപാവലി അടുത്തിരിക്കെ ഉത്സവ സീസണ് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
വന്‍കിട കമ്പനികള്‍ വലിയ ടിവികളുടെ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. പുറമെ നിരവധി കമ്പനികളും 55 ഇഞ്ചും അതിലേറെ വലുപ്പമുള്ളതുമായ ടിവികള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ലൈസന്‍സ് ലഭിച്ചത് വലിയ ആശ്വാസമാണ്. ഇന്ത്യന്‍ ടിവി മാര്‍ക്കറ്റിന്റെ വലിയ ഭാഗവും സാംസങാണ് കൈയ്യാളുന്നത്. അതേസമയം സ്മാര്‍ട്ട് ടിവി വിപണിയില്‍ പുതിയ കമ്പനികള്‍ക്കും സ്വാധീനമുണ്ട്. ഷഓമി, ടിസിഎല്‍ തുടങ്ങിയ കമ്പനികളും നല്ല രീതിയില്‍ സ്വാധീനം നേടുന്നുണ്ട്.
രാജ്യത്ത് തദ്ദേശീയമായി ടിവി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവന്നത്. ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് അവശ്യ സാധന വിപണിയിലേക്ക് ഉല്‍പ്പന്നങ്ങള്‍ വരുന്നത് കുറയ്ക്കാനും കേന്ദ്രം ലക്ഷ്യമിട്ടിരുന്നു. 36 സെന്റിമീറ്റര്‍ മുതല്‍ 105 സെന്റിമീറ്റര്‍ വരെ വലുപ്പമുള്ള സ്ക്രീനുള്ള ടിവികള്ക്കായിരുന്നു നിയന്ത്രണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍