ഇവി വാഹനങ്ങള്‍ക്കായി കൈകോര്‍ത്ത് ടിവിഎസ് മോട്ടോഴ്സും ബിഎംഡബ്ല്യൂ മോട്ടോര്‍റാഡും
ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) വാഹനങ്ങള്‍ വികസിപ്പിക്കാന്‍ ടിവിഎസ് മോട്ടോഴ്സും ബിഎംഡബ്ല്യൂ മോട്ടോര്‍റാഡും ഒന്നിക്കുന്നു. നിലവില്‍ 500 സിസിയില്‍ താഴെയുള്ള ഇരുചക്രങ്ങള്‍ നിര്‍മിക്കാന്‍ ഇരു കമ്പനികളും സഹകരിക്കുന്നുണ്ട്. ഇത് ഇവി മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമാണ് ബിഎംഡബ്ല്യൂ മോട്ടോര്‍റാഡ്.
ടിവിഎസ്-ബിഎംഡബ്ല്യൂവിന്റെ ആദ്യ ഇരുചക്രവാഹനം 24 മാസത്തിനുള്ളില്‍ വിപണിയിലെത്തും. ഭാവിയില്‍ നഗരങ്ങള്‍ക്കായി ബിഎംഡബ്ല്യൂ മോട്ടോര്‍റാഡ് പുറത്തിറക്കുന്ന എല്ലാ വണ്ടികളും ഇലക്ട്രിക് ആയിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ആഗോള വിപണി ലക്ഷ്യമിട്ടുള്ള ഇവികളാവും ടിവിഎസുമായിചേര്‍ന്ന് കമ്പനി നിര്‍മിക്കുക. പുതുതലമുറ ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.
ടിവിഎസ് ആര്‍ആര്‍ 310, ബിഎംഡബ്ല്യൂ ഏ 310 ഞ, ഏ310 ഏട എന്നിവയാണ് ഇരുകമ്പനികളും ചേര്‍ന്ന് വികസിപ്പിച്ച പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങുന്ന ബൈക്കുകള്‍. ഇതിനു സമാനമായി ഒരേ പ്ലാറ്റ്ഫോമിലായിരിക്കും ഇവികളും പുറത്തിറങ്ങുക. ഉല്പാദനം ആരംഭിച്ച ശേഷം മാത്രമെ വില സംബന്ധിച്ച കാര്യങ്ങള്‍ ഇരുകമ്പനികളും പുറത്തുവിടൂ. ഐക്യൂബ് എന്ന പേരില്‍ ടിവിഎസ് പുറത്തിറക്കിയ ഇ-സ്കൂട്ടറിന് 1.15 ലക്ഷത്തോളം രൂപയാണ് വില. അതേ സമയം ആംബി എന്ന പേരില്‍ ഇ-സൈക്കിളും ഇ-ബൈക്കിന്റെ കോണ്‍സെപ്റ്റും ബിഎംഡബ്ല്യൂ അവതരിപ്പിച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍