യൂറോപ്പിലെ ഇ-ബൈക്ക് വിപണിയില്‍ പുതിയ കാല്‍വയ്പ്പുമായി ടിവിഎസ് രംഗത്ത്
ഇരുചക്ര വാഹന വിപണിയിലെ വമ്പന്മാരായ ടിവിഎസ് യൂറോപ്പില്‍ പുതിയ കാല്‍വയ്പ്പുമായി രംഗത്ത്. സ്വിസ് കമ്പനിയായ ഇജിഒ മൂവ്മെന്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി യൂറോപ്പിലെ ഇ-ബൈക്ക് വിപണിയില്‍ മുന്നേറാനൊരുങ്ങുകയാണ് കമ്പനി. ടിവിഎസ് മോട്ടോഴ്സിന്റെ സിംഗപ്പൂര്‍ സബ്സിഡിയറിയാണ് യൂറോപ്യന്‍ ഇ-ബൈക്ക് നിര്‍മാതാക്കളായ ഇജിഒ മൂവ്മെന്റുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചത്.
ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം ടിവിഎസ് 17.9 മില്യണ്‍ ഡോളറിന് ഇജിഒ മൂവ്മെന്റിന്റെ 80 ശതമാനത്തോളം ഓഹരികളാണ് സ്വന്തമാക്കിയത്. ഡാനിയല്‍ മേയര്‍, മേരി സോ എന്നിവര്‍ സഹസ്ഥാപകരായുള്ള ഇജിഒ മൂവ്മെന്റിന്റെ കീഴില്‍ ഇ-ബൈക്കുള്‍, ഇ-കാര്‍ഗോ ബൈക്കുകള്‍, ഇ-സ്കൂട്ടറുകള് തുടങ്ങിയവയാണ് വിപണിയിലെത്തിക്കുന്നത്. 2020ല്‍ ഏകദേശം 3500 യൂണിറ്റ് വില്‍പ്പനയോടെ 6 മില്യണ്‍ ഡോളര്‍ വരുമാനം നേടിയ കമ്പനി ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, ടിവിഎസ് മോട്ടോഴ്സിന്റെ ഈ ഏറ്റെടുക്കല്‍ യൂറോപ്പിലെ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍