News

റഷ്യയിലെ ഈ ശതകോടീശ്വരന്മാരുടെ 22 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ മരവിപ്പിച്ച് ലെറ്റര്‍വണ്‍

ലണ്ടന്‍: റഷ്യയില്‍ നിന്നുള്ള രണ്ട് ശതകോടീശ്വരെ വിലക്കി ലെറ്റര്‍വണ്‍. മിഖായേല്‍ ഫ്രെഡ്മാന്‍, പീറ്റര്‍ അവേന്‍ എന്നിവരുടെ 22 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികളാണ് മരവിപ്പിച്ചത്. ലെറ്റര്‍വണ്ണില്‍ റഷ്യന്‍ വ്യവസായികള്‍ക്ക് 50 ശതമാനത്തില്‍ താഴെ മാത്രം ഓഹരികളാണുള്ളതെന്നും കമ്പനി അറിയിച്ചു. ഇരുവരുടേയും കമ്പനിയിലെ ഇടപെടലുകളേയും വിലക്കിയിട്ടുണ്ട്.

മിഖായേല്‍ ഫ്രൈഡ്മാന്‍ പീറ്റര്‍ അവേന്‍ എന്നിവര്‍ കമ്പനിയില്‍ ഇടപെടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ചെയര്‍മാനും മുന്‍ തൊഴില്‍ മന്ത്രിയുമായ ലോര്‍ഡ് ഡേവിസ് പറഞ്ഞു. ഇരുവരുടേയും ഓഹരികള്‍ മരവിപ്പിച്ചതോടെ ഇവര്‍ക്ക് ഡിവിഡന്റും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല. ബിസിനസിനെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ഇവര്‍ക്ക് ലഭ്യമാവില്ലെന്നും ഡേവിസ് വ്യക്തമാക്കി.

വിലക്കേര്‍പ്പെടുത്തിയവര്‍ക്കല്ല കമ്പനിയുടെ നിയന്ത്രണം. ഇ.യു നിരോധനം നിലനില്‍ക്കുന്നതിലാണ് ഇരു വ്യവസായികളുടേയും ഇടപെടലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നതെന്നും ഡേവിസ് പറഞ്ഞു. ലെറ്റര്‍വണ്‍ ഓഫീസുകളില്‍ കടക്കുന്നതിനും തൊഴിലാളികളുമായി സംസാരിക്കുന്നതിനും ഇരുവര്‍ക്കും വിലക്കുണ്ട്. നേരത്തെ പല കോര്‍പ്പറേറ്റ് കമ്പനികളും റഷ്യയിലുള്ള വ്യാപാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യു.കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റഷ്യന്‍ വ്യവസാിയികള്‍ക്ക് നിയന്ത്രണം വരുന്നത്.

Author

Related Articles