News

എംആര്‍എഫിന്റെ ലാഭത്തില്‍ ഇടിവ്; അറ്റാദായം 54 ശതമാനം കുറഞ്ഞ് 189 കോടി രൂപയായി

പ്രമുഖ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന്റെ ലാഭത്തില്‍ ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 53.99 ശതമാനം ഇടിവോടെ 189.06 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 410.92 കോടി ആയിരുന്നു അറ്റാദായം. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 4,907.81 കോടിയായി ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷം ഇത് 4,244.43 കോടിയായിരുന്നു. ഇടക്കാല ഡിവിഡന്റായി ഇക്വിറ്റി ഷെയറിന് മൂന്ന് രൂപ വീതം (30 ശതമാനം) ഈ സാമ്പത്തിക വര്‍ഷം നല്‍കുമെന്ന് കമ്പനി ബോര്‍ഡ് അറിയിച്ചു. ഡിസംബര്‍ മൂന്നിന് ശേഷമാവും ഇടക്കാല ഡിവിഡന്റ് നല്‍കുക. അസംസ്‌കൃത വസ്തുക്കള്‍ക്കായി 3,805 കോടി രൂപയാണ് ഇക്കാലയളവില്‍ എംആര്‍എഫ് ചെലവാക്കിയത്. ആകെ ചെലവ് 4,672 കോടി രൂപയാണ്. ഇന്‍പുട്ട് കോസ്റ്റിലുണ്ടായ ചെവലുകള്‍ മറികടക്കാന്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ ടയര്‍ കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നുണ്ട്.

Author

Related Articles