News

യുഎഇയുടെ എഫ്ഡിഐയില്‍ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്; എഫ്ഡിഐ നിക്ഷേപ വളര്‍ച്ചയില്‍ യുഎഇ 19ാം സ്ഥാനത്ത് ഇടംപിടിച്ചു

ദുബായ്: യുഎഇയുടെ പ്രത്യക്ഷ  വിദേശ നക്ഷേപത്തില്‍ (എഫ്ഡിഐ) യില്‍ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ലോക രാജ്യങ്ങളുടെ പ്രത്യക്ഷ വിദേശ നിക്ഷേവുമായി ബന്ധപ്പെട്ട കണക്ക് ഐക്രരാഷ്ട്രസഭയുടെ യുനൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ട്രേഡ് ആന്‍ഡ് ഡിവല്പ്‌മെന്റ് (UNCTAD) കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. എഫ്ഡിഐ ഒഴുക്കില്‍ ആദ്യത്തെ പട്ടികയില്‍ യുഎഇ 19ാം സ്ഥാനത്ത് ഇടംപിടിച്ചുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യുഎഇയിലേക്ക് ഒഴുകിയെത്തിയ എഫ്ഡിഐയില്‍ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

2018 ല്‍ യുഎഇയുടെ എഫ്ഡിഐയില്‍ രേഖപ്പെടുത്തിയത് 15 ബില്യണ്‍ ഡോളറായിരുന്നു. ഒരു ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വളര്‍ച്ച യുഎഇയുടെ എഫ്ഡിയിലുണ്ടായെന്നാണ് കണക്കുകളിലൂടെ പ്രധാനമായും എടുത്തുപറയുന്നത്. നിക്ഷേപ വളര്‍ച്ചയില്‍ യുഎഇക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് ആഫ്രിക്കയിലെ ഗ്രീന്‍ഫീള്‍ഡ് നിക്ഷേപ മേഖലയില്‍ നിന്നാണ്. ഈ മേഖലയിലേക്ക് ഒഴുകിയെത്തിയ എഫ്ഡിഐ 3.93 ബില്യണ്‍ ഡോളറാണ്. 1.81 ബില്യണ്‍ ഡോളറില്‍ നിന്നാണ് ഗ്രീന്‍ഫീള്‍ഡ് മേഖലയിലെ നിക്ഷപ വളര്‍ച്ച ഇരട്ടിയാക്കിയത്. 

അതേസമയം ഷ്യന്‍ രാജ്യങ്ങളിലെ വിപണി കേന്ദ്രീകരണങ്ങളില്‍ യുഎഇയുടെ നിക്ഷേപ വളര്‍ച്ച പരിശോധിച്ചാല്‍ ഇരട്ടിയായെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2017 ലെ 6.18 ബില്യണ്‍ ഡോളറില്‍ നിന്ന് 22.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നെന്നാണ് കണക്കുകളിലൂടെ വ്യക്തംമാക്കുന്നത്. യുഎഇയുടെ എഫ്ഡിഐയിലേക്ക് ഒഴുകിയെത്തിയ നിക്ഷേപത്തില്‍ കൂടുതല്‍ എണ്ണ, ഡിജിറ്റല്‍, ടെക്‌നിക്കല്‍ മേഖലയിലേക്കാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. 

 

Author

Related Articles