News

ഭക്ഷ്യസുരക്ഷ ഉയര്‍ത്താന്‍ യുഎഇ ശ്രമം; ഉറുഗ്വേയില്‍ നിന്ന് 4,500 കറവപ്പശുക്കളെ ഇറക്കുമതി ചെയ്തു

കൊറോണ വൈറസ് ആഗോള വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുന്നതിനാല്‍ ഭക്ഷ്യസുരക്ഷ ഉയര്‍ത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉറുഗ്വേയില്‍ നിന്ന് 4,500 കറവപ്പശുക്കളെ ഇറക്കുമതി ചെയ്തു. ഹോള്‍സ്റ്റീന്‍ കന്നുകാലി ചരക്കുനീക്കത്തെക്കുറിച്ച് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ വാം ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഇത് പ്രാദേശിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു നടപടിയാണെന്ന് ഭക്ഷ്യസുരക്ഷാ സഹമന്ത്രി മറിയം അല്‍ഹൈരി പറഞ്ഞു. യുഎഇയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും അവരുടെ ഭക്ഷണത്തിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്യുകയാണ്. പ്രധാനമായും ഇവിടുത്തെ വരണ്ട കാലാവസ്ഥയാണ് വിളയും കന്നുകാലികളുടെ കൃഷിയും ബുദ്ധിമുട്ടാക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മെഡിക്കല്‍, ഉപഭോക്തൃ, വ്യാവസായിക ഉല്‍പന്നങ്ങളുടെ വിദേശ വിതരണത്തെയും അവര്‍ ആശ്രയിക്കുന്നു.

വൈറസ് ലോകമെമ്പാടും വ്യാപിച്ചതിനാല്‍ യുഎഇ സര്‍ക്കാര്‍ വിഭവങ്ങളുടെ തടസ്സമില്ലാതെയുള്ള  വിതരണം ഉറപ്പാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചു. അവശ്യവസ്തുക്കളുടെ ശേഖരണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക ശ്രമങ്ങളെ ഭക്ഷ്യ സുരക്ഷാ സമിതി ഏകോപിപ്പിക്കുന്നു. വിദേശത്തു നിന്നുള്ള വാങ്ങലുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി നെല്ല് കൃഷിചെയ്യാനും രാജ്യം ശ്രമിക്കുന്നു.

Author

Related Articles