News

കൊറോണ വൈറസ് ആഘാതത്തിൽ നിന്ന് കരകയറാൻ 34 ബില്യൺ ഡോളർ പാക്കേജുമായി യുഎഇ

യുഎഇ: രണ്ടാമത്തെ വലിയ അറബ് സമ്പദ്‌വ്യവസ്ഥയായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് കൊറോണ വൈറസിന്റെ ആഘാതം ഒഴിവാക്കാനുള്ള പാക്കേജിന്റെ പരിധി 34 ബില്യൺ ഡോളറായി ഉയർത്തി. 16 ബില്യൺ ദിർഹാമുകളുടെ അധിക പിന്തുണയോടെ 126 ബില്യൺ ദിർഹമിന്റെ പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകിയതായി ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു ട്വീറ്റിൽ വ്യക്തമാക്കി.

രാജ്യത്തിന്റെ സെൻ‌ട്രൽ ബാങ്ക് ഈ മാസമാദ്യം 27 ബില്യൺ ഡോളറിന്റെ ഒരു പാക്കേജ് പുറത്തിറക്കിയിരുന്നു. ഇത് രാജ്യത്തെ ബാങ്കുകളെ പിന്തുണയ്ക്കുന്നതിന് ലക്ഷ്യമിട്ടിരുന്നതാണ്. എന്നാൽ കൊറോണ വൈറസിന്റെ ആഘാതത്തിൽ കാര്യങ്ങൾ കൂടുതൽ ​ഗൗരവമുള്ളതായി മാറുന്ന സാഹചര്യത്തിൽ സമ്പദ് വ്യവസ്ഥ കൂടുതൽ തകർച്ച നേരിടാനുള്ള സാധ്യത കൂടുതലാണ്. അതിനാലാണ് നിലവിലെ പ്രഖ്യാപനം കൂടി നടത്തിയിരിക്കുന്നത്. യുഎഇയുടെ ഭാഗമായ അബുദാബി, ദുബായ് എന്നിവയും സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ പ്രത്യേക നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Author

Related Articles