എയര്‍ ഇന്ത്യയ്ക്കുവേണ്ടി സ്പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിംഗ്; പിന്നിലുള്ളത് വമ്പന്മാരോ?
ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ഈ വര്‍ഷം ആദ്യ പകുതിയോടെ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. മേയില്‍ എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിനുള്ള ബിഡ്ഡുകള്‍ ക്ഷണിക്കുമെന്നും 64 ദിവസത്തിനുള്ളില്‍ ലേലം വിളിക്കുമെന്ന് കമ്പനി ഏറ്റെടുക്കുന്നതിനായി ചുരുക്ക പട്ടികയിലുള്ള ലേലക്കാരെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ടാറ്റ സണ്‍സും സ്പൈസ് ജെറ്റ് പ്രമോട്ടറായ അജയ് സിംഗും അടക്കമുള്ള നിക്ഷേപകരാണ് എയര്‍ ഇന്ത്യ വാങ്ങുന്നതിനുള്ള ചുരുക്കപ്പട്ടികയിലുള്ളത്. റാസ് അല്‍ ഖൈമ ഇന്‍വെസ്റ്റ്മെന്റ് അതോറിട്ടിയുമായും ഡല്‍ഹി ആസ്ഥാനമായ ബേഡ് ഗ്രൂപ്പ് പ്രമോട്ടര്‍ അങ്കുര്‍ ബാട്ടിയയുമായി ചേര്‍ന്നാണ് അജയ് സിംഗ് എയര്‍ ഇന്ത്യ വാങ്ങാന്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്ച നടന്ന യോഗത്തിലാണ് എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ എടുത്തത്. രണ്ട് ഘട്ടമായാണ് സ്വകാര്യവല്‍ക്കരണ നടപടികള്‍ നടക്കുക. ആദ്യഘട്ടത്തില്‍ എയര്‍ഇന്ത്യയെ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും താല്‍പ്പര്യപത്രം സ്വീകരിക്കും. യോഗ്യതയും മറ്റ് മാനദണ്ഡങ്ങളും അനുസരിച്ച് ഇവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. രണ്ടാമത്തെ ഘട്ടത്തില്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയവരില്‍ നിന്ന് ബിഡ്ഡ് ക്ഷണിക്കും. അതിനുശേഷം സുതാര്യമായ രീതിയില്‍ ലേലം വിളി നടത്തും. 209ഓളം എയര്‍ ഇന്ത്യ ജീവനക്കാരുടെ സംഘവും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. എസ്സാര്‍, പവന് റുയിയ, ഡണ്‍ലോപ്, ഫാല്‍ക്കണ്‍ ടയേഴ്സ് എന്നിവരും എയര്‍ഇന്ത്യയ്ക്കായി രംഗത്തെത്തിയിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍