ഇറ്റാലിയന്‍ കമ്പനികള്‍ക്ക് ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ യുഎഇയുടെ നേരിട്ടുള്ള ക്ഷണം
ദുബായ്: യുഎഇയിയിലെ സ്വകാര്യ മേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് ഇറ്റാലിയന്‍ സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ നേരിട്ടുള്ള ക്ഷണം ലഭിച്ചിരിക്കുകയാണ്. എണ്ണ, ഗ്യാസ്, സാങ്കേതികം, ഊര്‍ജം, അടിസ്ഥാന സൗകര്യ മേഖല എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് യുഎഇയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരം ലഭിക്കുക. സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപമാണ് യുഎഇ ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യുഎഇയില്‍ ഇറ്റാലിയന്‍ കമ്പനികള്‍ക്ക് അവസരം തേടിയെത്തിയത് അന്താരാഷ്ട്ര തലത്തില്‍ വലിയ വിഷയം തന്നെയാണ്. വിദേശ കമ്പനികള്‍ക്ക് യുഎഇയുടെ എഫ്ഡിഐ പോളിസി നിരവധി അവസരങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ് മന്ത്രി അല്‍ മന്‍സൂരി ദുബായില്‍ വെച്ച് പറഞ്ഞത്.
സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കാനുള്ള തയ്യാറെടുപ്പാണ് യുഎഇ ഇപ്പോള്‍ നടത്തുന്നത്. രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ യുഎഇയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും വന്‍ ഒഴുക്കാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാക്കുന്നത്.വിദേശ നിക്ഷേപം 2018 ല്‍ യുഎഇയിലേക്ക് ഒഴുകിയെത്തിയത് 10 ബില്യണ്‍ ഡോളറാണ് (ഏകദേശം 38.17 ബില്യണ്‍ ദിര്‍ഹം). യുഎഇ കേന്ദ്ര ബാങ്കിന്റെ കണക്കുകള്‍ പ്രകാരം മിഡില്‍ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ നിക്ഷേപ വളര്‍ച്ചയാണിതെന്നാണ് അഭിപ്രായപ്പെടുന്നത്.
അതേസമയം ഇറ്റലിയും യുഎഇയും തമ്മിലുള്ള വ്യാപാരത്തില്‍ വന്‍ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. എണ്ണ വ്യാപാരത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാകുന്നത്. 2018 സാമ്പത്തിക വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ വ്യാപാരത്തില്‍ 7.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 7.8 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് യുഎഇക്ക് ഇറ്റലിയുമായുള്ള എണ്ണ വ്യാപാരത്തിലൂടെ ലഭിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍