'അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകുന്നതില് യുഎഇ ഇന്ത്യയുടെ മുഖ്യപങ്കാളി'; യുഎഇ-ഇന്ത്യാ ബന്ധം ഊട്ടിയുറപ്പിച്ച് മോദി; 1.7 ട്രില്യണ്‍ വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നവെന്നും പ്രധാനമന്ത്രി
ഡല്‍ഹി: ഇന്ത്യയെ അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുന്നതില് യുഎഇ മുഖ്യപങ്കാളിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്താ ഏജന്‍സിയായ വാമിന് നല്കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ നിക്ഷേപമായി പ്രതീക്ഷിക്കുന്നത് 1.7 ട്രില്യണ്‍ ഡോളറാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി യുഎഇയിലാണ്. യുഎഇയിലെ അല്‍ ബത്തീന്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തിയ നരേന്ദ്ര മോദിയെ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് സ്വീകരിച്ചത്.
അബുദാബി എമിറേറ്റ്സ് പാലസില്‍ ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ റുപേ കാര്‍ഡിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ഇതിനു ശേഷം പ്രസിഡന്‍ഷ്യല്‍ പാലസില്‍ എത്തുന്ന പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങിലാണ് യുഎഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ സമ്മാനിക്കുക. ഷെയ്ഖ് മുഹമ്മദും മോദിയും ചേര്‍ന്ന് ഗാന്ധി സ്മാരക സ്റ്റാംപും പുറത്തിറക്കും. ഉച്ചവിരുന്നിന് ശേഷം പ്രധാനമന്ത്രി ബഹ്റൈനിലേക്ക് തിരിക്കും.
പ്രധാനമന്ത്രിയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ശേഷം നരേന്ദ്ര മോദിയുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്. പാരിസില്‍ നിന്നും വെള്ളിയാഴ്ച്ച രാത്രി ഒന്‍പതേകാലോടെയാണ് മോദി, അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തിയത്. ശനിയാഴ്ച പ്രസിഡന്‍ഷ്യല്‍ പാലസിലെ ഔദ്യോഗിക സ്വീകരണത്തിനു ശേഷം അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതു സന്ദര്‍ശനത്തിലെ പ്രധാന അജണ്ടയാണെന്നു നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
അബുദാബിയില്‍ നിന്ന് മോദി ബഹ്റൈന്‍ സന്ദര്‍ശിക്കും. രാജാവ് ഷെയ്ഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി ചര്‍ച്ച നടത്തുകയും ഗള്‍ഫ് മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ശ്രീനാഥ്ജി ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഔപചാരിക തുടക്കത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യും. ഞായറാഴ്ച്ചയാണ് ജി 7 ഉച്ചകോടി യോഗങ്ങളില്‍ പങ്കെടുക്കുന്നത്. സന്ദര്‍ശന വേളയില്‍ അദ്ദേഹം ഇന്ത്യന്‍ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ ദിവസം മോദി തന്റെ ഫ്രഞ്ച് കൗണ്ടര്‍ എഡ്വാര്‍ഡ് ഫിലിപ്പുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുകയും സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് ഉഭയകക്ഷി, പരസ്പര താല്‍പ്പര്യങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.യുനെസ്കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസ ഔലെയുമായി കൂടിക്കാഴ്ച നടത്തി ഉനെസ്കോ ആസ്ഥാനത്ത് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍