സൗദിയുടെ എണ്ണ വിതരണം ശകതിപ്പെടുത്താന്‍ യുഎഇയുടെ സഹകരണം; പ്രതിസന്ധിയെ വേഗത്തില്‍ മറികടക്കുക ലക്ഷ്യം
സൗദിയുടെ എണ്ണ വിതരണം ശക്തിപ്പെടുത്തുന്നതിനും, സുഗമമാക്കുന്നതിനും സൗദിക്കൊപ്പം നിലകൊള്ളുമെന്ന് വ്യക്തമാക്കി യുഎഇ. ഹൂതി വിമതര്‍ സൗദി അരാംകോയ്ക്ക് നേരെ നടത്തിയ ആക്രമണം മൂലം എണ്ണ വിതരണം ഏതെങ്കിലും വിധത്തില്‍ ജതടസ്സപ്പെടുന്നുണ്ടെങ്കില് അതിനെ നേരിടാന്‍ സൗദിക്കൊപ്പം നിലകൊള്ളുമെന്നാണ് യുഎഇ ഭരണകൂടം ഇപ്പോള്‍ വ്യക്തമാക്കുന്നത്. അതേസമയം അരാംകോയുടെ പ്രവര്‍ത്തനം പഴയ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കില്‍ ഒരുമസം പിടിക്കുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
യുഎഇ ഊര്‍ജമന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറാജാണ് നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള അഭിപ്രായവുമായി ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. അതേസമയം സൗദി അരാംകോയ്ക്ക് നേരെ നടന്ന ആക്രമണം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലേക്കെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.സൗദി നിലവിലെ സാഹചര്യത്തില്‍ നിന്ന് വേഗത്തില്‍ പരിഹാരം കണ്ടെത്തിയില്ലങ്കില്‍ ആഗോള സമ്പദ് വ്യവസ്ഥ ഗുരുതരമായ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍