News

ബിസിനസ് സംരംഭകര്‍ക്കായി യുഎഇ അഞ്ച് വര്‍ഷത്തെ റെസിഡന്‍സി വിസ നല്‍കും

ദുബായ്: യുഎഇ പുതിയ വിസാ സമ്പ്രദായം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. റസിഡന്‍സി വിസാ സമ്പ്രാദായമാണ് യുഎഇ നടപ്പിലാക്കാന്‍ പോകുന്നത്. രാജ്യത്ത് ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി അഞ്ച് വര്‍ഷത്തേക്ക് റെസിഡന്‍സി വിസാ സമ്പ്രാദയം നടപ്പിലാക്കുകയാണ് യുഎഇ ഭരണകൂടം. ബിസിനസ് സൗഹൃദം വിപുലപ്പെടുത്താനും നിക്ഷേപ സൗഹൃദം വ്യാപിപ്പിക്കാനുമാണ് യുഎഇ ഇത്തരമൊരു വിസാ സമ്പ്രാദയം നടപ്പിലാക്കുന്നത്. 

അതേസമയം റെസിഡന്‍സി വിസാ കാലയളവ് അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുഎഇ മന്ത്രിസഭാ യോഗത്തിലാണ് പുതിയ വിസാ സമ്പ്രദായം നടപ്പിലാക്കാനുള്ള തീരുമാനം എടുത്തത്. വ്യക്തി കേന്ദ്രീകൃത വിസാ എന്ന നിലയ്ക്കാണ് റെസിഡന്‍സി വിസാ പദ്ധതി ഭരണകൂടം നടപ്പിലാക്കുക. സംരംഭകരുടെ സ്വാതന്ത്ര്യവും താത്പര്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് റസിഡന്‍സി വിസാ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്.

റെസിഡന്‍സി വിസ പൂര്‍ണമായും നല്‍കി വരുന്നത് അബുദായിലെ ഹബ്ബ്71 ഉം ദുബായിലെ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ ഏരിയ 2071 ഉം റജിസ്റ്റര്‍ ചെയ്യുന്ന സംരഭകര്‍ക്കാണ് അനുമതി ലഭിക്കുക. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ( Federal Authority for Identity and Citizenship) ആണ് റെസിഡന്‍സി വിസയ്ക്കുള്ള അംഗീകാരവും അനുമതിയും നല്‍കുന്നത്. 

അതേസമയം  റസിഡന്‍സി വിസ ചൂഷണം ചെയ്യാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും അതോറിറ്റി മുന്നോട്ട്  വെക്കുന്നുണ്ട്. വിസ ഉപയോഗിച്ച് മറ്റൊരു ജോലി ചെയ്യാന്‍ പാടില്ലെന്നാണ് നിബന്ധന. സംരംഭകരുടെ രണ്ട് എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാര്‍ക്കും റസിഡന്‍സി വിസ നല്‍കുകയും ചെയ്യും. ഇതിന് അനുമതി നല്‍കാനുള്ള അവകാശം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിനാണ് ഉള്ളത്. 

 

Author

Related Articles