ബിസിനസ് ലാഭത്തിന് കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎഇ
ദുബൈ: ബിസിനസ് ലാഭത്തിന് കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎഇ ധനകാര്യ മന്ത്രാലയം. അടുത്ത വര്‍ഷം ജൂണ്‍ ഒന്നുമുതല്‍ നിലവില്‍ വരുന്ന രീതിയിലാണ് ഒമ്പത് ശതമാനം നികുതി ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചെറുകിട-ഇടത്തരം ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 3,75,000 ദിര്‍ഹം വരെയുള്ള ലാഭത്തിന് നികുതിയില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. തൊഴില്‍, റിയല്‍ എസ്റ്റേറ്റ്, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നുള്ള വ്യക്തിഗത വരുമാനത്തിന് കോര്‍പറേറ്റ് നികുതി ബാധകമല്ല.
ലൈസന്‍സുള്ളതോ അല്ലാത്തതോ ആയ ബിസിനസില്‍ നിന്നോ മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നോ അല്ലാതെ വ്യക്തികള്‍ സമ്പാദിക്കുന്ന മറ്റേതെങ്കിലും വരുമാനത്തിനോ നികുതിയുണ്ടാവില്ല. ആഗോളതലത്തിലെ മികച്ച രീതികള്‍ സംയോജിപ്പിക്കുന്നതിനായാണ് കോര്‍പറേറ്റ് നികുതി വ്യവസ്ഥ രൂപപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യമായ അക്കൗണ്ടിങ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയാറാക്കിയ സാമ്പത്തിക സ്റ്റേറ്റ്മെന്റുകള്‍ പ്രകാരമുള്ള ലാഭത്തിനാണ് കോര്‍പറേറ്റ് നികുതി നല്‍കേണ്ടിവരിക. എമിറേറ്റ് തലത്തിലുള്ള കോര്‍പറേറ്റ് നികുതിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രകൃതിവിഭവങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന സംവിധാനങ്ങള്‍ക്ക് ഒഴികെ, എല്ലാ ബിസിനസുകള്‍ക്കും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുപോലെ നികുതി ബാധകമാകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍