News

ഡിലോയിറ്റിന്റെ ആഗോള റീട്ടെയില്‍ സ്ഥാപനങ്ങളുടെ പട്ടികയില്‍ ലുലു ഗ്രൂപ്പും

കൊച്ചി: പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പ്രസിദ്ധീകരിച്ച 2021-ലെ ആഗോള റീട്ടെയില്‍ സ്ഥാപനങ്ങളുടെ പട്ടികയില്‍ പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പും. മേരിക്കന്‍ സ്ഥാപനങ്ങളായ വാള്‍മാര്‍ട്ട്, ആമസോണ്‍, കോസ്റ്റ്കോ എന്നിവ പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയപ്പോള്‍ ജര്‍മന്‍ കമ്പനിയായ ഷ്വാര്‍സ് ഗ്രൂപ്പാണ് നാലാമത്. അമേരിക്കയില്‍ തന്നെയുള്ള ക്രോഗെറാണ് അഞ്ചാമത്. ഗള്‍ഫ് മേഖലയില്‍ നിന്ന് ലുലുവിനു പുറമെ മാജിദ് അല്‍ ഫുത്തൈം (ക്യാരിഫര്‍) മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഇന്ത്യയില്‍നിന്ന് റിലയന്‍സ് റീട്ടെയിലും ഇടംപിടിച്ചിട്ടുണ്ട്.

10 രാജ്യങ്ങളില്‍ പ്രവര്‍ത്തനമുള്ള ലുലു ഗ്രൂപ്പിന് റിപ്പോര്‍ട്ട് പ്രകാരമുള്ള വിറ്റുവരവ് അഞ്ചു ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 740 കോടി ഡോളറായി. ഏതാണ്ട് 55,000 കോടി രൂപ. കാവിഡ് വ്യാപനം ആഗോള വാണിജ്യ വ്യവസായങ്ങളെ മന്ദഗതിയിലാക്കുമ്പോള്‍ നാല് ഇ-കൊമേഴ്സ് സെന്ററുകള്‍ അടക്കം 26 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പ് ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 2020 മാര്‍ച്ചിനു ശേഷം ആരംഭിച്ചത്.

ഇക്കാലയളവില്‍ മൂവായിരത്തോളം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭ്യമാക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. ണ്ട് വര്‍ഷത്തിനുള്ളില്‍ 30 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനോടൊപ്പം ഇ-കൊമേഴ്സിലെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ അത്യാധുനിക ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പ് ഈയിടെ അവതരിപ്പിച്ചു.

Author

Related Articles