ഗള്‍ഫ് മേഘലയിലെ ഏറ്റവും വലിയ ടാക്സി സംരംഭമായ കരീമിനെ ഏറ്റെടുത്ത് യൂബര്‍
ഗള്‍ഫ് മേഖലയിലെ റൈഡ് ഹെയ്ലിങ് മത്സരാര്‍ത്ഥിയായ കരീം എന്ന ടാക്സി സംരംഭത്തെ യുഎസ് ആസ്ഥാനമായ യൂബര്‍ ഏറ്റെടുത്ത് വലിയൊരു കരാറില്‍ ഒപ്പു വെച്ചിരിക്കുകയാണ്. ഏകദേശം 21,300 കോടി രൂപയ്ക്കാണ് കരീമിനെ യൂബര്‍ ഏറ്റെടുത്തിരിക്കുന്നത്. പുതിയ ഏറ്റെടുക്കലിനെക്കുറിച്ച് കമ്പനികള്‍ ഇന്നലെ വ്യക്തമാക്കി.
ദുബായ് ആസ്ഥാനമായ കരീം 2012 ലാണ് ആരംഭിച്ചത്. അറേബ്യന്‍, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ 14 രാജ്യങ്ങളിലായി നൂറോളം നഗരങ്ങളില്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ദുബൈയിലെ ട്രാന്‍സ്പോര്‍ട്ട് നെറ്റ്വര്‍ക്ക് കമ്പനിയാണ് കരീം.. 2018 ഓടെ കമ്പനിയുടെ മൂല്യം 2 ബില്യണ്‍ ഡോളറായിരുന്നു.
കമ്പനിയുടെ മൂല്യം 120 ബില്ല്യണായി കണക്കാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ഉല്പന്നമാണ് യുബര്‍. ചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക ഇടപാടില്‍ ഒന്നായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. മിഡ്ല്‍ ഈസ്റ്റ് നഗരവികസനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ കരീം പ്രധാന പങ്കു വഹിച്ചു. ഈ മേഖലയിലെ ഏറ്റവും വിജയകരമായ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു ഇത്.
കരീം അഡൈ്വസറി ചെയര്‍മാനും സിഇഒയുമായ മുദാസ്സിര്‍ ഷേഖ് കരീം ബിസിനസ്സിനെ നയിക്കുന്നതില്‍ തുടരും. കരീം ആന്‍ഡ് യുബര്‍ സ്വതന്ത്ര ബ്രാന്‍ഡുകളായി പ്രവര്‍ത്തിക്കും. ഈ ഇടപാടിലൂടെ യൂബറിന്റെ ഗള്‍ഫ് മേഖലയിലെ സാന്നിധ്യം ശക്തമാകുമെന്നുറപ്പാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍