ഊബര്‍ ഈറ്റ്സ് ഇനി മെക്കയിലും മദീനയിലും; ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന നഗരമായ മെക്കയും മദീനയും ഊബര്‍ ഈറ്റ്സിന്റെ വിപണന രംഗത്തെ ശക്തിപ്പെടുത്തും; പുണ്യനഗരങ്ങളിലേക്ക് ഊബറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുമ്പോള്‍
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ വിതരണ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ഊബര്‍ഈറ്റ്സ്. ഊബര്‍ ഈറ്റ്സ് ഇനി ലോകത്തിലെ പ്രധാനപ്പെട്ട പുണ്യ നഗരങ്ങളായ മെക്കയിലും മദീനയിലും സേവനം നടത്തിയേക്കും. മാത്രമല്ല പശ്ചിമഷ്യന്‍ മേഖലയിലെ ഊബര്‍ ഈറ്റ്സിന്റെ പ്രധാനപ്പെട്ട വിപണി കേന്ദ്രമാണ് സൗദി. അതേസമയം പശ്ചിമേഷ്യന്‍ മേഖലയില്‍ ഊബര്‍ ഈറ്റ്സിന്റെ സാങ്കേതിക വിദ്യ പരമാവധി ജനങ്ങളിലേക്കെത്തിക്കുകയെന്നതാണ് നിലവിലെ ലക്ഷ്യം.
എന്നാല്‍ തീര്‍ത്ഥാടന കേന്ദ്രമായ മെക്കയിലും മദീനയിലും ഊബറിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതോടെ കമ്പനിക്ക് മികച്ച നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. എല്ലാവര്ക്കും ആയാസരഹിതമായ രീതിയില്‍ ഭക്ഷണം എത്തിച്ചുകൊടുക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. മാത്രമല്ല മെക്കയിലും, മദീനയിലും 2,800 ഓളം വരുന്ന റെസ്റ്റോറന്റുകളെ ബന്ധിപ്പിച്ചാകും ഊബര്‍ ഈറ്റ്സ് തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക. സേവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും, വിതരണം വേഗത്തിലാക്കിയുമുള്ള ്നടപടികളാകും ഊബര്‍ ഈറ്റ്സ് പ്രധാനമായും നടപ്പിലാക്കുക.
മികച്ച നിലവാരത്തിലുള്ള ഭക്ഷണ വിതരണമാകും പ്രധാനമായും ഊബര്‍ പുണ്യനഗരങ്ങളില്‍ നടപ്പിലാക്കുക. തീര്‍ത്ഥാടകര്‍ ഒഴുകിയെത്തുന്ന ലോകത്തിലെ പ്രധാന കേന്ദ്രമായ ഊബറിന് വിപണിയില്‍ മികച്ച നേട്ടം കൊയ്യാന്‍ സാധിക്കും. കെഎഫ്സി, മക്ക്ഡൊനാള്‍ഡ് ആന്‍ഡ് ബാസ്കിന്‍ റോബ്ബി തുടങ്ങിയ വമ്പന്‍ റസ്റ്റോറന്റുകളെ ബന്ധിപ്പിച്ചാകും ഊബര്‍ ഈറ്റ്സ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍