News

വമ്പന്‍ പ്രഖ്യാപനവുമായി ഊബര്‍; ബ്രിട്ടനില്‍ ഡ്രൈവര്‍മാര്‍ക്ക് മിനിമം ശമ്പളവും പെന്‍ഷനും അവധിയും നല്‍കും

ലണ്ടന്‍: ബ്രിട്ടനില്‍ ഡ്രൈവര്‍മാര്‍ക്ക് മിനിമം ശമ്പളവും പെന്‍ഷനും അവധിയും നല്‍കുമെന്ന് ഊബര്‍. ഊബറിന്റെ എല്ലാ ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ് തീരുമാനം. തൊഴിലുടമകള്‍ അല്ലെന്നും അതിനാല്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും ആയിരുന്നു ഇത്രയും കാലം ഊബര്‍ വാദിച്ചിരുന്നത്.

എന്നാല്‍ ഈ വാദം ബ്രിട്ടീഷ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഊബറിന്റെ പുതിയ നിലപാട്. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളില്‍ ഊബര്‍ നിയമ നടപടി നേരിടുന്നുണ്ട്. ബ്രിട്ടനില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളിലും സമാന നിയമ പോരാട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.

Author

Related Articles