News

'സൂം' വഴി ജീവനക്കാരെ പിരിച്ചുവിട്ട് ഊബര്‍; 3,700 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി

കോവിഡ് 19 മഹാമാരി മൂലമുണ്ടായ നിലവിലെ സാഹചര്യത്തില്‍, പലരും ജോലി ചെയ്യുന്നത് സ്വന്തം വീടുകളിലിരുന്നാണ്. ഇത്തരത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് കമ്പനികള്‍ ജോലി വിഭജിച്ച് നല്‍കുകയാണ് പതിവ്. എന്നാല്‍, ജോലി നല്‍കാന്‍ മാത്രമല്ല, ജോലിയില്‍ നിന്ന് ജീവനക്കാരെ പിരിച്ച് വിടുന്നതും ഓണ്‍ലൈനായി മാറിയിരിക്കുകയാണിപ്പോള്‍. 'സൂം' എന്ന ടെലികോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോം വഴി ഊബറിന്റെ 3,700 ജീവനക്കാരാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള പിരിച്ചുവിടല്‍ നേരിട്ടത്.

ജോലിയില്‍ നിന്നുള്ള പിരിച്ചുവിടലുകളെക്കുറിച്ച് ജീവനക്കാരെ അറിയിക്കുന്നത് കഴിഞ്ഞയാഴ്ച ഒന്നിലധികം മീറ്റിംഗുകള്‍ നടത്താന്‍ ഊബര്‍ ജനപ്രിയ ടെലികോണ്‍ഫറന്‍സിംഗ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെ പത്രമായ ഡെയ്ലി മെയില്‍ ആണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ജീവനക്കാരെ പോകാന്‍ അനുവദിക്കുന്നത് ഒരിക്കലും എളുപ്പമോ സങ്കീര്‍ണമോ അല്ല, ഇത് അഭൂതപൂര്‍വമായ ഈ കാലയളലവില്‍ സംഭവിച്ച് പോകുന്നതാണ് എന്ന് കമ്പനി പറയുന്നു.

46 രാജ്യങ്ങളിലായിയാണ് 3,700 ജീവനക്കാര്‍ ജോലി ചെയ്തത്. എന്നാല്‍ പകര്‍ച്ചവ്യാധി കാരണം ഓഫീസുകള്‍ അടച്ചതിനാല്‍ പിരിച്ചുവിടുന്ന വിവരം  സൂം വഴി ജീവനക്കാരെ അറിയിക്കാനാണ് കമ്പനി തീരുമാനിച്ചത്. തൊഴില്‍ വെട്ടിക്കുറവ് അപ്രതീക്ഷിതമായിരുന്നില്ല. കൊവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് 3,700 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ റൈഡ് ഹെയ്ലിംഗ് ഭീമനായ ഊബര്‍ കഴിഞ്ഞയാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ ഉപഭോക്തൃ പിന്തുണ, റിക്രൂട്ടിംഗ് ടീമുകളിലെ ജോലികള്‍ വെട്ടിക്കുറച്ചതിനാല്‍ ആഗോള റൈഡ് ബിസിനസ് ഏപ്രിലില്‍ 80 ശതമാനം ഇടിവ് നേരിട്ടതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. അതേസമയം കമ്പനിയുടെ ഊബര്‍ ഈറ്റ്സ് ഫുഡ് ഡെലിവറി ബിസിനസ് ഗണ്യമായി ഉയര്‍ന്നു.

Author

Related Articles