News

ഊബറിന്റെ ലൈസന്‍സ് റദ്ദാക്കി ലണ്ടന്‍; അവസരം മുതലെടുത്ത് ഓല നിരത്തുകളിലേക്ക്

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ടാക്‌സിന കമ്പനി ഊബറിന് ലണ്ടനില്‍ വാണിജ്യ ലൈസന്‍സ് റദ്ദായി. ചൊവ്വാഴ്ച ഇന്ത്യന്‍ എതിരാളിയായ ഓല ഡ്രൈവര്‍മാരെ രജിസ്ട്രര്‍ ചെയ്യുന്നത് ആരംഭിച്ചിട്ടുണ്ട്. ലണ്ടന്‍ നഗരത്തില്‍ ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും ഓല നടത്തുന്നുണ്ട്. ബര്‍മിങ്ഹാം,ബ്രിസ്റ്റള്‍,ലിവര്‍പൂള്‍ എന്നിവിടങ്ങളില്‍ ഓല നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യയില്‍ ഊബറിനൊപ്പത്തിനൊപ്പം തന്നെയാണ് കമ്പനി.

ന്യൂസിലാന്റ്,ഓസ്‌ട്രേലിയ,യുകെ ആകെ ബിസിനസ് വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ് തങ്ങളെന്ന് കമ്പനിയുടെ മേധാവി ഭവിഷ് അഗര്‍വാള്‍ അറിയിച്ചു. സ്വകാര്യമേഖലയിലെ പതിനായിരക്കണക്കിന് ഡ്രൈവര്‍മാരെ ഓലയുടെ പ്ലാറ്റ്‌ഫോമില്‍ രജിസ്ട്രര്‍ ചെയ്ത് ഓടാനായി ക്ഷണിച്ചിട്ടുണ്ടെന്ന് ഓലയുടെ അന്താരാഷ്ട്രമേധാവി സിമന്‍ സ്മിത്ത് അറിയിച്ചു.വരുന്ന ആഴ്ച ലണ്ടന്‍ സിറ്റിയില്‍ ഓല തങ്ങളുടെ ടാക്‌സികള്‍ നിരത്തിലിറക്കും.

നവംബര്‍ 25നാണ് ഊബറിന് തങ്ങളുടെ ലൈസന്‍സ് ലണ്ടനില്‍ റദ്ദാക്കപ്പെട്ടത്. വ്യാജ ഐഡന്റിറ്റിയുള്ള ഡ്രൈവര്‍മാര്‍ ലണ്ടനില്‍ 14000 ട്രിപ്പുകള്‍ ഊബറിന് വേണ്ടി ഓടിയിട്ടുണ്ടെന്ന ഉദ്യോഗസ്ഥരുടെ കണ്ടെത്തലിനെ തുടര്‍ന്നാണ്  ലൈസന്‍സ് നഷ്ടമായത്.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത് രണ്ടാംതവണയാണ് ഊബറിന് തങ്ങളുടെ ലൈസന്‍സ് ലണ്ടനില്‍ നഷ്ടമാകുന്നത്. ഇത് ഇത്തവണ മുതലെടുത്ത് ബിസിനസ് വ്യാപിപ്പിക്കാനാണ് ഓലയുടെ പരിശ്രമം. 

Author

Related Articles