News

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്ന കമ്പനികള്‍ക്ക് ഏറ്റവും ഉചിതമായ സമയം ഇപ്പോഴാണെന്ന് ഉദയ് കൊട്ടക്

മുംബൈ: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്ന വിദേശ കമ്പനികള്‍ക്ക് ഏറ്റവും ഉചിതമായ സമയം ഇപ്പോഴാണെന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ബാങ്കര്‍ ഉദയ് കൊട്ടക് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖല ഏറ്റവും വെല്ലുവിളി നേരിടുന്ന സമയമാണിത്. ഈ ഘട്ടത്തിലാണ് ഇന്ത്യയിലേക്ക് നിക്ഷേപം നടത്തേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

കണ്‍സ്യൂമര്‍ സെക്ടര്‍ മുതല്‍ ഡിജിറ്റല്‍ സെക്ടര്‍ വരെയുള്ള കമ്പനികളില്‍ നിക്ഷേപിക്കാന്‍ വിദേശ കമ്പനികള്‍ തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ എംഡി കൂടിയാണ് ഉദയ് കൊട്ടക്. കാര്‍ലയല്‍ ഗ്രൂപ്പ് സഹസ്ഥാപകന്‍ ഡേവിഡ് റൂബെന്‍സ്റ്റെന്‍സുമായി ബ്ലൂം ബെര്‍ഗ് ഉച്ചകോടിയില്‍ നടത്തിയ സംവാദത്തിനിടെയാണ് ഉദയ് കൊട്ടക് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ യുഎസിന് പുറമെ നിക്ഷേപം നടത്താവുന്ന ഏറ്റവും മികച്ച രാജ്യമായി ഇന്ത്യ മാറുമെന്ന് ഡേവിഡ് റൂബെന്‍സ്റ്റെന്‍സ് പറഞ്ഞു.

നിക്ഷേപ സൗഹൃദ രാജ്യമായി ഇന്ത്യ മാറുമെന്നും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കാര്യങ്ങള്‍ മാറി മറിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള മേഖലയെ കുറിച്ചും ഉദയ് കൊട്ടക് വ്യക്തമാക്കി തന്നു. ഡിജിറ്റല്‍, ഇ കൊമേഴ്സ്, ടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍, കണ്‍സ്യൂമര്‍, എന്നീ മേഖലകളില്‍ നിക്ഷേപം നടത്തുന്നതാണ് ഏറ്റവും ഉചിതമെന്നാണ് അദ്ദേഹം പറയുന്നത്.

Author

Related Articles