ബ്രിട്ടന്റെ വിസാനിരക്ക് വര്‍ധിപ്പിച്ചു; മാര്‍ച്ച് 29ന് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും
ലണ്ടന്‍: ബ്രിട്ടന്റെ വിസാനിരക്കില്‍ വര്‍ധനവുണ്ടാകുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിസാനിരക്ക് ഈടാക്കിയാല്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ അന്വേഷകരെ പ്രതികൂലമായി ബാധിക്കും. നിലവില്‍ ബ്രിട്ടന്റെ വിസയ്ക്ക് വലിയ തുകയാണ് ഉള്ളത്. മാര്‍ച്ച് 29 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നാല്‍ ഇന്ത്യയിലുള്ളവരെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. അതേസമയം ഇന്ഡെഫിനേറ്റ് ലിവ് റ്റു റിമെയ്ന്‍ അപേക്ഷകള്‍ക്ക് 2389 പൗണ്ടാണ് നല്‍കേണ്ടത്.
ബ്രിട്ടന്റെ പുതിയ വിസാനിരക്കുമായി ബന്ധപ്പെട്ട വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് നല്‍കിയിട്ടുള്ളത്. ബ്രിട്ടന്റെ എല്ലാ വിഭാത്തില്‍പ്പെട്ട വിസകള്‍ക്കും നിരക്ക് വര്‍ധിക്കുമെന്നാണ് പറയുന്നത്. ടയര്‍ 1, ടയര്‍ 2 വിസകളുടെ നിരക്കിലും മാറ്റങ്ങളുണ്ടാകുമെന്നാണ് വിവരം. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട ആശയ കുഴപ്പങ്ങളാണ് ബ്രിട്ടന്റെ വിസാനിരക്കില്‍ വര്‍ധനവുണ്ടാകാന്‍ കാരണം. വിസിറ്റിങ് വിസയിലടക്കം വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
നിലവില്‍ ബ്രിട്ടന്റെ വിസിറ്റിങ് വിസയ്ക്ക് 93 പൗണ്ടാണ് നല്‍കേണ്ടത്.പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നാല്‍ 95 പൗണ്ട് നല്‍കണം. മറ്റ് നിരക്കുകള്‍ ഇങ്ങനെയാണ്. രണ്ട് വര്‍ഷത്തേക്കുള്ള വിസയ്ക്ക് 350 പൗണ്ടാണ് നിലവലുള്ളത്. ഇത് 361 പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ വിസയ്ക്ക് 636 പൗണ്ടില്‍ നിന്ന് 665 പൗണ്ടായും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം ബ്രിട്ടന്റെ 10 വര്‍ഷത്തേക്കുള്ള വിസയ്ക്ക് വന്‍ വര്‍ധനവാണ് ഉണ്ടാക്കിയിട്ടുള്ളത്. 798 പൗണ്ടില്‍ നിന്ന് 822 പൗണ്ടായിട്ടാണ് വിസാ നിരക്ക് ഉയര്‍ത്തിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍