News

മുന്‍ വര്‍ഷത്തേക്കാളും ഇരട്ടി ലാഭം നേടി അള്‍ട്രാടെക് നാലാം പാദ ലാഭം

അള്‍ട്രാ ടെക്കിന്റെ ക്യൂ 4 അറ്റലാഭം 1,017 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 488 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തേക്കാളും ലാഭം ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. വരുമാന പ്രഖ്യാപനത്തിനു ശേഷം നേരത്തെ നഷ്ടം സൃഷ്ടിച്ച കമ്പനിയുടെ ഓഹരികള്‍ ഉയര്‍ന്നു. ബിഎസ്ഇ സൂചിക 1.63 ശതമാനം ഉയര്‍ന്ന് 4272.20 എന്ന നിലയില്‍ എത്തിയിരുന്നു. ബിഎസ്ഇ സെന്‍സെക്‌സ് 0.72 ശതമാനം ഉയര്‍ന്നു.

അള്‍ട്രാടെക് സിമെന്റ് ലാഭം പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് കൈവരിച്ചതെന്ന് കമ്പനി വ്യക്തമാക്കി. സിമന്റ് വ്യവസായത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ വില വര്‍ധിപ്പിച്ചതിനാല്‍ വ്യവസായ വ്യാപന ശേഷി വികസിപ്പിച്ചെടുക്കാന്‍ ഇത് കാരണമായി. രണ്ട് മാസം കൊണ്ട് പത്ത് ശതമാനത്തോളം സിമന്റിന്റെ വില വര്‍ധിച്ചിരുന്നു. 

 

Author

Related Articles