നാഷണല്‍ മോണിറ്റൈസേഷന് പൈപ്പ്ലൈന് പ്രഖ്യാപനം ഇന്ന്; വിശദാംശം അറിയാം
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നാഷണല്‍ മോണിറ്റൈസേഷന് പൈപ്പ്ലൈന് ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. ഔദ്യോഗിക പ്രസ്താവനകളില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം, അടുത്ത നാല് വര്‍ഷങ്ങളില്‍ വില്‍പ്പന നടത്തുന്ന കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ ആസ്തികള്‍ എന്‍എംപിയില്‍ പട്ടികപ്പെടുത്തും.
പോളിസി രൂപകല്‍പ്പനയ്ക്ക് പുറകിലെ നെടുന്തൂണായ നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അമിതാഭ് കന്ത്, വൈസ് ചെയര്‍പേഴ്സണ്‍ രാജീവ് കുമാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പദ്ധതി പ്രഖ്യാപന ചടങ്ങില്‍ സന്നിഹിതരാകും. നിക്ഷേപകര്‍ക്ക് ദൃശ്യത്വം നല്‍കുന്നതിന് പുറമേ, കേന്ദ്ര സര്‍ക്കാറിന്റെ ആസ്തി ധനസമ്പാദന സംരഭത്തിനായുള്ള ഇടക്കാലാടിസ്ഥാനത്തിലുള്ള മാര്‍ഗദര്‍ശിയായും എന്‍എംപി പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.
സര്‍ക്കാരിന്റെ ബ്രൗണ്‍ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികളുടെ നാല് വര്‍ഷത്തെ പൈപ്പ്ലൈന് എന്‍എംപിയില്‍ ഉള്‍ക്കൊള്ളുന്നു. 2021-22 കേന്ദ്ര ബഡ്ജറ്റില്‍ നൂതനവും ഇതരവുമായ ധനസമാഹരണത്തിനുള്ള മാര്‍ഗ്ഗമായി ആസ്തി ധനസമ്പാദനത്തിന് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കിയിരുന്നു. അതിന് പുറമേ മറ്റ് പല സുപ്രധാന പ്രഖ്യാപനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
നാഷണല്‍ ഹൈവേകളും പവര്‍ ഗ്രിഡ് പൈപ്പ്ലൈനുകളും അടക്കം 6 ലക്ഷം കോടി മൂല്യമുള്ള അടിസ്ഥാന സൗകര്യ ആസ്തികള്‍ മോണിറ്റൈസ് ചെയ്യുന്നതിനായി അന്തിമ പട്ടികയില്‍ ഉള്പ്പെടുത്തിക്കഴിഞ്ഞുവെന്ന് ഇന്‍വസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിഐപിഎഐം) വകുപ്പ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡൈ ഈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ അറിയിച്ചിരുന്നു.
പൊതു അടിസ്ഥാന സൗകര്യ ആസ്്തികളുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റൈസ് ചെയ്യുന്നത് മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മിതിയ്ക്കും വികസനത്തിനും ഏറെ പ്രധാനമാണ് എന്ന് ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ബ്രൗണ്‍ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ആസ്തികള്‍ക്കായി ഒരു നാഷണല്‍ മോണിറ്റൈസേഷന് പൈപ്പ്ലൈന് അവതരിപ്പിക്കുമെന്നും നിര്‍മല സീതാരാമന് പറഞ്ഞിരുന്നു. അസറ്റ് മോണിറ്റൈസേഷന് എന്നത് ആസ്തികളുടെ പരിവര്‍ത്തന പ്രക്രിയയാണ്. ഇവിടെ ഹൈവേകള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങിയവ നിര്‍മിക്കാനുള്ള കരാറുകള്‍ സാമ്പത്തീക മൂല്യത്തിലേക്ക് മാറ്റുകയാണ് ചെയ്യുക.
അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ 30,000 കോടി രൂപ സമ്പാദിക്കുവാനാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നത്. അസറ്റ് മോണിറ്റൈസേഷന് പദ്ധതിയെ ഒരു ഫണ്ടിംഗ് സംവിധാനമായി മാത്രമല്ല കേന്ദ്രം വിലയിരുത്തുന്നത്. മറിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഒരു തന്ത്രമായും കാണുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍