News

കേരളത്തിലും തൊഴിലില്ലായ്മ രൂക്ഷം; 40 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി

തിരുവനന്തപുരം: കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 40 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. എന്നാല്‍ കേരളത്തിലെ തൊഴിലില്ലാത്തവരുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. 23.5 ശതമാനമാണ് ദേശീയ ശരാശരി. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ)യുടെ വിലയിരുത്തല്‍ പ്രകാരം 2020 ഏപ്രിലില്‍ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനമാണ്.

ദീര്‍ഘകാലമെടുത്താണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഈ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നത്. 2018 സെപ്റ്റംബറിലെ കണക്കുപ്രകാരം 4.3 ശതമാനമായിരുന്നു. തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശാരിയേക്കാള്‍ ഉയര്‍ന്നതാണ്. യഥാക്രമം 49.8 ശതമാനം, 47.1 ശതമാനം, 46.6 ശതമാനം എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ നിരക്ക്. പഞ്ചാബ് (2.9%), ചത്തീസ്ഗഡ് (3.4%), തെലങ്കാന (6.2%) എന്നീ സംസ്ഥാനങ്ങളിലാണ് താരതമ്യേന കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്.

Author

Related Articles