News

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് ഒമ്പത് ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: ഓഗസ്റ്റ് 16 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മാ നിരക്ക് ഒമ്പത് ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. കാര്‍ഷിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍ വിതയ്ക്കല്‍ സീസണ്‍ കഴിഞ്ഞതോടെ കുറഞ്ഞതിനെ തുടര്‍ന്നാണ് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് 16 ന് അവസാനിച്ച ആഴ്ചയില്‍ ദേശീയ തൊഴിലില്ലായ്മ നിരക്ക് 9.1 ശതമാനമായി ഉയര്‍ന്നു. ഓഗസ്റ്റ് 9 വരെയുള്ള ആഴ്ചയില്‍ ഇത് 8.67 ശതമാനമായിരുന്നു. സെന്റര്‍ ഓഫ് മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുളള കണക്കുകളാണിത്. ഒന്‍പത് ആഴ്ചത്തെ ഉയര്‍ന്ന നിരക്കാണ്, ജൂണ്‍ 14 ന് അവസാനിച്ച ആഴ്ചയ്ക്ക് ശേഷമുളള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. ഇത് പ്രതിമാസ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്കിനേക്കാള്‍ കൂടുതലാണ് (7.43%). ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് സമ്പദ്‌വ്യവസ്ഥയുടെ സമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടയാക്കും.

ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റ് 16 വരെയുള്ള ആഴ്ചയില്‍ 8.86 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ആഴ്ച ഇത് 8.37 ശതമാനമായിരുന്നു. ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയ ജൂണ്‍ 14 ന് നിരക്ക് 10.96 ശതമാനമായിരുന്നു. സമീപകാലത്തെ ഏറ്റവും കുറഞ്ഞ ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് ജൂലൈ 12 ന് അവസാനിച്ച ആഴ്ചയില്‍ രേഖപ്പെടുത്തി. വേനല്‍ക്കാല വിള വിതയ്ക്കല്‍ രാജ്യത്തുടനീളം സജീവമായിരുന്നുതാണ് ജൂലൈയില്‍ തൊഴിലില്ലായ്മ കുറഞ്ഞ് നില്‍ക്കാന്‍ കാരണമായത്. കൃഷി ഇറക്കിയ ഭൂ?മിയുടെ അളവ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം വളരെ കൂടുതലായിരുന്നു.

Author

Related Articles