ഏറ്റവും കുറഞ്ഞ ഭവനവായ്പാ നിരക്ക് പുറത്തുവിട്ട് യൂണിയന് ബാങ്ക്
ദീപാവലി ഓഫറിനോടനുബന്ധിച്ച് ബാങ്കുകളെല്ലാം ഭവനവായ്പാ പലിശ നിരക്കുകള്‍ കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കുറച്ചിരിക്കുകയാണ്. എസ്ബിഐയും എച്ച്ഡിഎഫ്സിയും ഐസിഐസിഐയും ഉള്‍പ്പെടെ വിവിധബാങ്കുകള്‍ ആണ് നിരക്ക് നേരത്തെ തന്നെ വെട്ടിക്കുറച്ചത്. ഇപ്പോഴിതാ യൂണിയന് ബാങ്കും തങ്ങളുടെ ഏറ്റവും കുറഞ്ഞ ഭവനവായ്പാ നിരക്കുകള്‍ പുറത്തുവിട്ടു.
6.40 ശതമാനം എന്ന എക്കാലത്തെയും താഴ്ന്ന പലിശനിരക്കിലാണ് യൂണിയന് ബാങ്കിന്റെ ഇപ്പോഴത്തെ നിരക്കുകള്‍. ഒക്ടോബര്‍ 27 മുതല്‍ ഭവനവായ്പയെടുക്കുന്ന വ്യക്തികള്‍ക്ക് പുതിയ നിരക്കുകള്‍ ലഭ്യമാകും. കോട്ടക് മഹീന്ദ്ര ബാങ്കാണ് 6.50 ശതമാനത്തില്‍ ഹോംലോണ്‍ നല്‍കുന്നത്. എച്ച്ഡിഎഫ്സി ലിമിറ്റഡ് 6.60 ശതമാനത്തിലും എസ്ബിഐ 6.7 ശതമാനം റേറ്റ് മുതലുമാണ് നിലവില്‍ ഏറ്റവും കുറഞ്ഞ പലിശനിരക്കിലേക്ക് ഹോം ലോണുകള്‍ താഴ്ത്തിയിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍