News

ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ ചെയര്‍മാനായി രാജ്കിരണ്‍ റായ് നിയമിതനായി

ബാങ്ക് മാനേജ്മെന്റുകളുടെ അസോസിയേഷനായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ ചെയര്‍മാനായി യൂണിയന്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ രാജ്കിരണ്‍ റായ്. ജി നിയമിതനായി.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ് എന്നിവിടങ്ങളിലെ പ്രവര്‍ത്തന പരിചയവുമായി യൂണിയന്‍ ബാങ്കിന്റെ സാരഥ്യത്തിലേക്ക് എത്തിയ രാജ്കിരണ്‍ റായിയെ 2020 - 21 കാലഘട്ടത്തിലേക്കുള്ള ഐബിഎ ചെയര്‍മാനായാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Mashreq ബാങ്ക് ഇന്ത്യയുടെ കണ്‍ട്രി ഹെഡ് മാധവ് നായര്‍, എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖാരെ, പിഎന്‍ബി മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ എസ് എസ് മല്ലികാര്‍ജ്ജുന റാവു എന്നിവര്‍ ഡെപ്യൂട്ടി ചെയര്‍മാന്‍മാരാണ്. ഐഡിബിഐ ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശര്‍മയാണ് ഐബിഎയുടെ പുതിയ സെക്രട്ടറി.

Author

Related Articles