News

കേന്ദ്ര ബജറ്റില്‍ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുമോ? പ്രതിവര്‍ഷം 15000 കോടി രൂപയോളം നല്‍കിയാല്‍ മാത്രമേ ആരോഗ്യ മേഖല ശക്തിപ്പെടുകയുള്ളൂ

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്.  രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള മാന്ദ്യത്തില്‍ നിന്ന് കരകയറാനും,  സാമ്പത്തിക വളര്‍ച്ച തിരിച്ചുപടിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍  ഒരുപക്ഷേ നടത്തിയേക്കും.  സമ്പദ് വ്യവസ്ഥയിലുണ്ടായിട്ടുള്ള മുറിവ് മാറ്റിയെടുക്കാന്‍ വിവിധ പുനരുജ്ജീവന പ്രഖ്യാപനങ്ങളാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  നടത്തിയേക്കുക.  ഇതിന്റെ ഭാഗമായി ആരോഗ്യ പരിരക്ഷ മേഖലയ്ക്കും കൂടുതല്‍ തുക ബജറ്റില്‍  ധനമന്ത്രി നീക്കിവെച്ചേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  

വര്‍ധിച്ചുവരുന്ന ജനസംഖ്യാ, രോഗം എന്നിവ കണക്കിലെടുത്താണ് സര്‍ക്കാര്‍ ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ തുക ബജറ്റില്‍ നീക്കിവെക്കുക. എന്നാല്‍ 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ മേഖലയ്ക്ക്  ഏകദേശം  68,000 കോടി രൂപയോളമാണ് സര്‍ക്കാര്‍ അനുവദിച്ചത്.  അതേസമയം മുന്‍ സാമ്പത്തിക വര്‍ഷം 5000-6000 കോടി രൂപയോളമാണ് ബജറ്റില്‍  ഉള്‍പ്പെടുത്തിയിരുന്നത്.  ഇത് ജിഡിപിയുടെ ഒരു ശതമാനം മാത്രമാണെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  അതേസമയം ആരോഗ്യ മേഖല ശക്തിപ്പെടുത്തണമെങ്കില്‍ ഇതിനേക്കാള്‍  കൂടുതല്‍  തുക  അനുവദിക്കണമെന്നാണ് റിപ്പോര്‍ട്ട്.  ഇത്  ജിഡിപിയുടെ രണ്ട് ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗികമായി കണക്കുകളിലൂടെ പ്രധാനമായും വ്യക്തമാക്കുന്നത്.  

നിലവില്‍ വിവിധ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരണമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ചാല്‍ മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധ്യമാകവുകയുള്ളൂ. 2018 ല്‍  52,800 കോടി രൂപയോളം ആണ് രാജ്യത്തെ ആരോഗ്യ സംരക്ഷണത്തിനായി നീക്കിവെച്ചത്.

Author

Related Articles